Advertisment

"ജീവിതത്തിൽ മറ്റുള്ളവർക്ക് മുന്നിൽ തോറ്റ വാസു "

author-image
സത്യം ഡെസ്ക്
New Update

ജീവിതത്തിൽ ആകെ രണ്ടേ രണ്ട് പി എസ് സി പരീക്ഷകൾ മാത്രം എഴുതിയ ഓർമ്മ മാത്രമേ വാസുവിന് ഉള്ളൂ .പഠിക്കുമ്പോൾ പോലും ടെക്സ്റ്റ് ബുക്കോ റഫറൻസ് ബുക്കോ വാങ്ങിച്ച് പഠിക്കാൻ ശേഷിയുണ്ടായിരുന്നില്ല .

Advertisment

publive-image

എട്ടാം ക്ലാസ് വരെ നന്നായി പഠിച്ച് വന്നു . ശേഷം ജീവിത പ്രാരാബ്ധങ്ങളിൽ റബ്ബർ വെട്ടും മറ്റുമായി വീട്ടിലെ കാര്യങ്ങളിൽ ഇടപഴകി പോന്നപ്പോൾ മുറിയിൽ മാത്രം അടച്ചിരുന്ന് പഠിക്കുന്നതിന് വീടോ , പുറകെ നടക്കാൻ ആളുകളോ ഇല്ലാതെ വന്നപ്പോൾ എല്ലാം സ്വന്തം രീതിയിൽ ആയി .

ജീവിതത്തിൽ ഇന്നതാവണം എന്ന് പറഞ്ഞ് തരാനോ പലതുകൊണ്ട് അങ്ങനെ അന്വേഷണം നടത്താനോ കഴിഞ്ഞിരുന്നില്ല . എന്തായാലും എസ് എസ് എൽ സിക്ക് നാനൂറ്റി പതിനാല് മാർക്കോടെ പാസ്സായി വ്യാസയിൽ എത്തി കഷ്ടിച്ച് ഫസ്റ്റ് ഗ്രൂപ്പ് പാസ്സായി . ഡിഗ്രി ,ചിന്മയിൽ നിന്നും സെക്കന്റ് ക്ലാസ്സോടെ ജീവിതത്തിൽ ഒരു കണക്കും സൂക്ഷിച്ച് വയ്ക്കാൻ കഴിയാത്ത വാസു കണക്കെന്ന വിഷയത്തിൽ പാസ്സായി .തുടർന്ന് എണ്ണൂറ് രൂപയ്ക്ക് ജോലിക്ക് കേറി .

അച്ഛന്റെ സ്വപ്ന സാക്ഷാത്കാരത്തിനായ് അവനെ വലിയൊരു എൻ ഐ ഐ ടി സ്ഥാപനത്തിൽ മൂന്ന് വർഷ കോഴ്സിനും ചേർത്ത് പോകവേ ജോലിയും പഠിപ്പുമായി ജീവിതത്തിൽ വീടിനോട് ചേർന്ന് ജീവിച്ചു .സത്യത്തിൽ ജീവിതം ഇതൊക്കെ ആയിരുന്നു വാസുവിന് ...........

ഗവണ്മെന്റ് ജോലിക്കായി പഠിക്കുക തപസ്സിരിക്കുക ഒന്നിനും സമയം കിട്ടിയില്ല . മാസാമാസം കൃത്യമായൊരു കണക്കിലുള്ള തുക വീട്ടിൽ എത്തണം . അച്ഛൻ കഷ്ടപ്പെട്ട് ഒരു വീട് ഉണ്ടാക്കി തന്നത് കൊണ്ട് അച്ഛനെയും സഹായിക്കാനുള്ള കടമ മകൻ എന്ന നില്കയ്ക്കുള്ളതിനാൽ ചിലവുകൾ കൂട്ടിയാൽ അച്ഛൻ തളരുമെന്ന് മനസ്സിലാക്കിയിരുന്നു . പഠിപ്പിനുള്ള ഫീസ് മാത്രമേ അച്ഛനെ കൊണ്ട് മുടക്കിച്ചുള്ളു .

സത്യത്തിൽ ആ ഫീൽഡ് അങ്ങനെ ഒന്നും അവ നറിയില്ലായിരുന്നു . ഇംഗ്ലീഷ് എന്തോ ഇന്നും അവന് ചേരുന്നില്ല . അവൻ തോളിൽ കയ്യിട്ട് നടക്കുന്നവരൊന്നും അത് സംസാരിക്കാത്തൊണ്ട് അവരെല്ലാം അവനിൽ നിന്നകലുമോ അല്ലെങ്കിൽ അവൻ അകലുമോ എന്നുള്ളത് കൊണ്ട് കൂടുതൽ ആ ഭാഷ പരിജ്ഞാനം നേടിയ ആളുകളുമായും അത്തരം മേഖലയുമായും പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല ...

അങ്ങനെ ഒരുജോലിയും കിട്ടാതെ മനുഷ്യരെ ഒക്കെ സ്നേഹിച്ച് നടന്നു . സ്‌നേഹമെല്ലാം മണ്ണാങ്കട്ടയാണെന്ന് ജീവിതത്തിൽ മനസ്സിലാക്കിയപ്പോഴേക്കും വാസു തോറ്റിരുന്നു .

അതെ വാസു ഇന്നും എല്ലാവരുടെയും മുന്നിൽ പരാജിതനാണ് . അവന്റെ മനസാക്ഷിയുടെ മുന്നിൽ വിജയിച്ചവനും .

publive-image

 

article
Advertisment