Advertisment

ഷോപ്പിങ് മാളില്‍ നിന്ന് ചോക്കലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച്‌ പിടികൂടിയ ആദിവാസി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

New Update

ഹൈദരാബാദ്: ഷോപ്പിങ് മാളില്‍ നിന്ന് ചോക്കലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയ 17കാരനായ ആദിവാസി വിദ്യാര്‍ത്ഥി മരിച്ചനിലയില്‍.

Advertisment

publive-image

ഞായറാഴ്ചയാണ് സംഭവം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയെ മര്‍ദ്ദിച്ചെന്നും ഇതേ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നുമാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.

എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന് തെളിവുകള്‍ ലഭിച്ചില്ലെന്നും സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടിയപ്പോള്‍ തന്നെ വിദ്യാര്‍ത്ഥിയുടെ ബോധം പോയെന്നും ആശുപത്രിയിലെത്തിയപ്പോള്‍ മരിച്ചതായും പൊലീസ് പറയുന്നു.

student death
Advertisment