Advertisment

ഉണ്ണീശോപ്പുല്ല് (കവിത)

New Update

publive-image

Advertisment

വൃശ്ചികമെറിഞ്ഞമരതകവിത്തുകള്‍

മെല്ലെമെല്ലെപൊട്ടികിളിര്‍ത്തിവിടെ-

ല്ലാമൊരുമരതകക്കാടായി..

പുലരിയിലതിന്‍തുമ്പില്‍മിഴിതുറന്നൊ-രീതാരകങ്ങളാരതിപൂക്കളായി

കുളിരുംധനുമാസരാവിലൊരുനാള്‍

കാലിത്തൊഴുത്തില്‍പുല്‍മെത്തയിലു- ദിച്ചുയര്‍ന്നൊരലൗകികതേജസ്സിന്‍

സ്മരണയുണര്‍ത്തിതഴുകിനിന്നു.

പരന്നൊഴുകിയാദിവ്യപ്രഭയര്‍ക്കനും ചന്ദ്രികയുമൊളിവീശുന്ന

മുപ്പാരിടങ്ങളിലുംകീര്‍ത്തിയായി.

ഇന്നുഞാനെന്നുണ്ണിയ്ക്കായി

മെനയുന്നുണ്ടൊരുപുല്‍ക്കൂടിവിടെ

പതിവായെന്നുമുണ്ണിയ്ക്ക്തല്‍പവു-

മായെത്തുന്നീഉണ്ണീശ്ശോപ്പുല്ലാല്‍...

ആശ്ചര്യമല്ലാതിതുവേറെന്തുപറയു-

മീപുല്‍ക്കൊടികളാതിരുപ്പിറവി

യോര്‍ത്തിങ്ങെത്തുവാന്‍..!

 

cultural
Advertisment