Advertisment

"മലയാളത്തിലെ ഒരു കാലത്തെ കുടുംബിനികളുടെ പ്രിയ എഴുത്തുകാരന് ആദരാഞ്ജലി "

author-image
സത്യം ഡെസ്ക്
Updated On
New Update

അതിഭാവുകത്വങ്ങളില്ലാതെ ഓരോ കുടുംബിനികളുടെ മനം കവർന്ന സുധാകർ മംഗളോദയം അക്ഷരലോകത്ത് നിന്നും വിട പറഞ്ഞു .എഴുപത്തി രണ്ട് വയസ്സായിരുന്നു . ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വവസതിയിൽ വച്ചായിരുന്നു മരണം .കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള മേപ്പള്ളൂരായിരുന്നു ജനനം .

Advertisment

മംഗളം , മനോരമ തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലെ തുടർ നോവലുകളിലൂടെ ബഹുഭൂരിപക്ഷ സ്ത്രീ വായനക്കാരുടെയും മനസ്സിൽ ഇടം നേടിയ ജനപ്രിയ എഴുത്തുകാരന് പൈങ്കിളി സാഹിത്യ കാരൻ എന്ന് വിളിപ്പേര് വീണുവെന്ന് തോന്നാതില്ല .

publive-image

പി പത്മരാജന്റെ 'കരിയിലക്കാറ്റ് പോലെ' അടക്കമുള്ള സിനിമകളുടെ കഥ ഇദ്ദേഹത്തിന്റെ ആയിരുന്നു . കരിയില കാറ്റുപോലെ എന്ന കഥ സുധാകർ പി നായർ എന്നപേരിലാണ് ക്രെഡിറ്റ് നൽകിയിരുന്നത് .

നാല് സിനിമകൾക്കും നിരവധി സീരിയലുകൾക്കും കഥ എഴുതിയിട്ടുണ്ട് .വസന്ത സേന , നന്ദിനി ഓപ്പോൾ , കളിയൂഞ്ഞാൽ ......പ്രശസ്തമായ സിനിമകളുടെ കഥകൾ അദ്ദേഹത്തിന്റെ ആയിരുന്നു .

സാധാരണ കുടുംബ പശ്ചാത്തലങ്ങളിൽ പെട്ട വ്യക്തികളുടെ ജീവിത സ്പന്ദനങ്ങളിലൂടെ കടന്നുപോയി അനുവാചകരിലേക്ക് പരത്തി വായനയുടെ ലോകം സൃഷ്ടിച്ച ഇദ്ദേഹം മുട്ടത്ത് വർക്കിയുടെ രചന രീതിയെ പിന്തുടർന്നിരുന്നെന്ന് ഉറപ്പിച്ച് പറയാം .

മലയാളത്തിൽ കുടുംബിനികളുടെ വലിയൊരു ആശ്രയമായിരുന്നു ഒരു കാലത്ത് സുധാകർ മംഗളോദയം എന്നുറപ്പുതന്നെയാണ് .ദൃശ്യ മാധ്യമങ്ങൾ ഇത്രയും പടർന്ന് പന്തലിക്കാതിരുന്നൊരു കാലത്ത് പുരുഷന്മാരെയും സ്ത്രീകളെയും വായനയിലേക്ക് തള്ളി വിട്ടതിൽ വലിയൊരു പങ്ക് അദ്ദേഹത്തിന്റേതാണെന്ന് പകൽ പോലെ തെളിഞ്ഞു കിടക്കുന്ന സത്യമാണ് .

പുരുഷന്മാരേക്കാളധികം ഓരോ കുടുംബങ്ങളിലും അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീകൾക്ക് ആഴചപതിപ്പിലൂടെയുള്ള അദ്ദേഹത്തിന്റെ തുടർ നോവലുകൾ വലിയ ആശ്വാസം തന്നെ ആയിരുന്നു .

ഒട്ടനവധി കഥകൾ തന്റെ പേരിലേക്കാക്കി അദ്ദേഹം മണ്മറഞ്ഞപ്പോൾ തീർച്ചയായും മലയാളത്തിന്റെ തീരാനഷ്ടമായിരുന്നെന്ന് ഉറപ്പിച്ച് പറയത്തക്കവണ്ണം അക്ഷരലോകത്തേക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതായിരുന്നു ..

പ്രിയ സാഹിത്യകാരന് ആദരാഞ്ജലി .

publive-image

Advertisment