Advertisment

സൂപ്പർ സോക്കോ യൂറോപ്യൻ വിപണികൾക്കായി ഒരു പുതിയ മാക്സി-സ്കൂട്ടർ പുറത്തിറക്കി 

New Update

ചൈനീസ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ സൂപ്പർ സോക്കോ  യൂറോപ്യൻ വിപണികൾക്കായി ഒരു പുതിയ മാക്സി-സ്കൂട്ടർ പുറത്തിറക്കി. സൂപ്പർ സോക്കോ CPx എന്ന് വിളിക്കപ്പെടുന്ന ഈ ഇലക്ട്രിക് സ്കൂട്ടർ 125 സിസി പെട്രോൾ-സിവിടി ഇതരമാർഗങ്ങൾക്ക് മികച്ചൊരു ബദലാണെന്ന് കമ്പനി അവകാശപ്പെടുന്നു. അടിസ്ഥാന സിംഗിൾ ബാറ്ററി വേരിയന്റിനായി 3,599 ബ്രിട്ടീഷ് പൗണ്ടാണ് മുടക്കേണ്ടത്. അതായത് ഏകദേശം 3.53 ലക്ഷം രൂപ.

Advertisment

publive-image

അതേസമയം ഉയർന്ന ഡ്യുവൽ ബാറ്ററി പതിപ്പിന് 4,699 പൗണ്ട് അല്ലെങ്കിൽ 4.61 ലക്ഷം രൂപ വിലവരും. ഇലക്ട്രിക് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ അടങ്ങുന്ന പുതിയ CPx ലൈനപ്പിലെ ഏറ്റവും വില കൂടിയ രണ്ടാമത്തെ മോഡലാണ് പുതിയ ഇലക്‌ട്രിക് മാക്സി-സ്കൂട്ടർ എന്നതും ശ്രദ്ധേയമാണ്.

ഇംഗ്ലണ്ടിലെ ഏറ്റവും വിജയകരമായ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളാണിതെന്ന് സൂപ്പർ സോക്കോ പറയുന്നു. യുകെയിൽ സൂപ്പർ സോക്കോയുടെ ശ്രേണിയിൽ CUx, CUx Ducati പതിപ്പ്, TSx, TC, CPx, TC Max എന്നിങ്ങനെ ആറ് ഉൽപ്പന്നങ്ങളാണ് അണിനിരക്കുന്നത്.

auto news super soco cpx
Advertisment