Advertisment

ബിമോട്ട ടെസി H2 മോഡലിന്റെ ഉത്പാദന ഘടത്തിലേക്ക് പ്രവേശിക്കുന്നു 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിമോട്ട കഴിഞ്ഞ വർഷം നവംബറിൽ മിലാനിലെ EICMA ഷോയിൽ പ്രദർശിപ്പിച്ച ടെസി H2 മോഡലിന്റെ ഉത്പാദന ഘടത്തിലേക്ക് പ്രവേശിക്കുന്നു. സൂപ്പർചാർജ്ഡ് മോഡലിനെ റേസ്‌ട്രാക്കിൽ കമ്പനി പരീക്ഷിക്കുകയും ചെയ്‌തിരുന്നു.

Advertisment

publive-image

ഇറ്റാലിയൻ മാർക്ക് പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കവസാക്കി കഴിഞ്ഞ വർഷം ബിമോട്ടയിൽ 49.9 ശതമാനം ഓഹരി നിക്ഷേപമാണ് നടത്തിയത്.

231 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സൂപ്പർചാർജ്ഡ് നിഞ്ച H2 അടിസ്ഥാനമാക്കിയാണ് പുതിയ ബിമോട്ട ടെസി H2 ഒരുങ്ങുന്നത്. ബിമോട്ടയിൽ നിന്നുള്ള ആദ്യത്തെ ഹബ്-സ്റ്റിയർ സൂപ്പർചാർജ്ഡ് സ്‌പോർട്ട് ബൈക്കാണ് ടെസി H2.

എന്നാൽ ടെസി പരമ്പരാഗത ഫോർക്ക് ഉപേക്ഷിച്ച് ഇരട്ട-സ്വിംഗാർം ചാസി, ഹബ്-സെന്റർ സ്റ്റിയറിംഗ് സജ്ജീകരണം, ധാരാളം അലുമിനിയം, കാർബൺ-ഫൈബർ ഘടകങ്ങൾ എന്നിവയൊക്കെയാണ് പരിചയപ്പെടുത്തുന്നത്.

bimota tesi h2
Advertisment