Advertisment

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് രാജ്യങ്ങള്‍; ഭക്ഷ്യക്ഷാമം അടക്കമുള്ള പ്രതിസന്ധിയിലേക്ക് നീങ്ങുമോയെന്ന ആശങ്കയില്‍ യുകെ

New Update

publive-image

Advertisment

ലണ്ടന്‍: കൊറോണ വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ യുകെ കടുത്ത ആശങ്കയില്‍. ഭക്ഷ്യക്ഷാമം അടക്കമുള്ള പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുമോയെന്ന ആശങ്കയാണ് ജനം പങ്കുവയ്ക്കുന്നത്.

വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീണ്ടുനിന്നാല്‍ ഗുരുതരമായ പ്രതിസന്ധിയുണ്ടായേക്കാമെന്ന് വ്യാപാരികളടക്കം പറയുന്നു. ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീണ്ടാല്‍ ഭക്ഷ്യോത്പന്ന വിതരണം തടസപ്പെട്ടേക്കാമെന്ന് സൂപ്പര്‍മാര്‍ക്കറ്റ് കമ്പനിയായ സൈന്‍സ്ബറി മുന്നറിയിപ്പ് നല്‍കി.

കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രാന്‍സ് ഗതാഗത മന്ത്രി പറഞ്ഞു. ക്രിസ്മസ് പോലുള്ള പ്രധാന ദിവസങ്ങളില്‍ ഡോവറിനും (യുകെ) കലായിസിനും (ഫ്രാന്‍സ്) ഇടയില്‍ ദിനംപ്രതി പതിനായിരം ലോറികള്‍ ഉത്പന്നങ്ങളുമായി എത്താറുണ്ട്. എന്നാല്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ യുകെയില്‍ അകപ്പെടുമെന്ന ആശങ്കയില്‍ സര്‍വീസുകള്‍ പലരും ഒഴിവാക്കാനുള്ള സാധ്യതയാണ് പ്രധാന വെല്ലുവിളി.

അതിര്‍ത്തികള്‍ അടച്ചാല്‍ ഭക്ഷ്യോത്പന്ന വിതരണത്തില്‍ ഗുരുതരമായ തടസം രൂപപ്പെടാമെന്ന് ബ്രിട്ടീഷ് റീട്ടെയ്ല്‍ കണ്‍സോര്‍ഷ്യത്തിലെ ഫുഡ് ആന്‍ഡ് സസ്റ്റെയ്‌നബിലിറ്റി ഡയറക്ടര്‍ ആന്‍ഡ്ു ഒപി പറഞ്ഞു.

Advertisment