Advertisment

പെണ്ണിന്റെ മനസ്സോടെ ആൺകുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാൽ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്....ആ വേദനയ്ക്ക് വിരാമമിട്ടുകൊണ്ട് എന്റെ പ്രിയ കളിക്കൂട്ടുകാരൻ... ശ്രീയേഷ് “ശ്രീദേവി ” ആയി മാറി....സന്തോഷം പങ്കുവെച്ച് സുരഭി ലക്ഷ്മി

author-image
admin
New Update

publive-image

Advertisment

തന്റെ സുഹൃത്ത് സ്ത്രീയായതിന്റെ സന്തോഷം പങ്കുവെച്ച് നടി സുരഭി ലക്ഷ്മി. തന്റെ കളിക്കൂട്ടുകാരനായ ശ്രീയേഷ്‌ ‘ശ്രീദേവി’ ആയി മാറിയിരിക്കുന്നതായി സുരഭി പറഞ്ഞു. പെണ്ണിന്റെ മനസ്സോടെ ആൺകുട്ടിയായി ജീവിക്കുക എന്നത് അത് അനുഭവിച്ചാൽ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണെന്നും സുരഭി പറഞ്ഞു.

കുറിപ്പ് വായിക്കാം

ശ്രീദേവി ഈ വർഷം നിനക്ക് നേരുന്നു.

പെണ്ണിന്റെ മനസ്സോടെ ആൺകുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാൽ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്. ആ വേദനയ്ക്ക് വിരാമമിട്ടുകൊണ്ട് എന്റെ പ്രിയ കളിക്കൂട്ടുകാരൻ , ശ്രീയേഷ് “ശ്രീദേവി ” ആയി മാറിയിരിക്കുന്നു.

കഴിഞ്ഞദിവസം അമൃത ഹോസ്പിറ്റലിൽ (എറണാകുളം) ആയിരുന്നു ശസ്ത്രക്രിയ. Drസന്ദീപ് സർ മറ്റ് ഡോക്ടേർസിനും, ആരോഗ്യ പ്രവർത്തകർക്കും, , അവളുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവർക്കും നന്ദി. വർഷങ്ങൾക്ക് മുമ്പ് ഈ വിവരം അറിഞ്ഞ അന്നുമുതൽ ഇന്നുവരെ മാനസികമായി അവനോടൊപ്പം നിൽക്കാൻ എനിക്ക് സാധിച്ചു എന്നതാണ് ഈ വർഷത്തെ എന്റെ ഏറ്റവും വലിയ സന്തോഷം. ആൺകുട്ടി പെൺകുട്ടി ആയി മാറുന്നത് ഈ ലോകത്ത് ആദ്യമായല്ല ,

പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണ്. എങ്കിലും, എനിക്കുറപ്പുണ്ട് എല്ലാത്തിനും അപ്പുറം ഒരു “സ്ത്രീ”യായി അവളെ ഞങ്ങളുടെ നരിക്കുനിക്കാർ സ്വീകരിക്കും. ആശംസകൾ ശ്രീദേവിനിന്റെ ഇഷ്ടത്തിന്, ആഗ്രഹങ്ങൾക്, സ്വപ്നങ്ങൾക്ക്, അതിലെല്ലാമുപരി, നീയിഷ്ടപ്പെടുന്ന ജീവിതം ജീവിക്കാനുള്ള നിന്റെ അവകാശത്തിന്…ഒപ്പം നിൽക്കുന്നു

Advertisment