Advertisment

'ഈ യാത്രയില്‍ താങ്കള്‍ക്കൊപ്പം ഞാനും ചേരുന്നു'; ധോണിക്ക് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സുരേഷ് റെയ്‌നയും !

New Update

publive-image

Advertisment

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സുരേഷ് റെയ്‌നയും.

ധോണിയെ പോലെ തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 'അഭിമാനത്തോടെ ഈ യാത്രയില്‍ ഞാനും താങ്കള്‍ക്കൊപ്പം ചേരുന്നു. ഇന്ത്യക്ക് നന്ദി. ജയ് ഹിന്ദ്'-റെയ്‌ന കുറിച്ചു.

18 ടെസ്റ്റുകളില്‍ നിന്നായി 768 റണ്‍സും 226 ഏകദിനങ്ങളില്‍ നിന്നായി 5615 റണ്‍സും 78 ട്വന്റി-ട്വന്റികളില്‍ നിന്നായി 1605 റണ്‍സും ഈ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ നേടിയിട്ടുണ്ട്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് സുരേഷ് റെയ്‌ന. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരങ്ങളില്‍ ഒരാളാണ് ഈ 33കാരന്‍. 193 മത്സരങ്ങളില്‍ നിന്നായി 5368 റണ്‍സ് നേടിയിട്ടുണ്ട്.

read also...എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

 

 

Advertisment