Advertisment

സുശാന്ത് അവസാനമായി ചുവടുവെച്ച ദിൽ ബേചാരയുടെ ടൈറ്റിൽ ഗാനം നാളെ റിലീസ് ചെയ്യും !!

author-image
ഫിലിം ഡസ്ക്
Updated On
New Update

അകാലത്തിൽ പൊലിഞ്ഞ സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച " ദിൽ ബേചാര "യുടെ ടൈറ്റിൽ ഗാനം നാളെ (വെള്ളിയാഴ്ച ) ഉച്ചക്ക് പന്ത്രണ്ടു മണിക്ക് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കളായ ഫോക്സ് സ്‌റ്റാർ സ്റ്റുഡിയോസ് വെളിപ്പെടുത്തി .

Advertisment

publive-image

അതിന്റെ മുന്നോടിയായി സുശാന്ത് അവസാനമായി നൃത്ത ചുവടുകൾ വെച്ച് അഭിനയിച്ച ,ചിത്രത്തിലെ ഗാനരംഗത്തിലെ ഒരു ദൃശ്യവും പുറത്തു വിട്ടു. സംഗീത മാന്ത്രികൻ ഏ ആർ റഹ്‌മാൻ ചിട്ടപ്പെടുത്തിയ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് നടിയും നർത്തകിയും ബോളിവുഡിലെ ബഹുമുഖ പ്രതിഭയുമായ ഫറാഖാനാണ്.

നേരത്തേ പുറത്തു വിട്ട " ദിൽ ബേചാര " യുടെ ട്രെയിലർ ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്‌സിനെ പിന്നിലാക്കി അന്തർ ദേശീയ തലത്തിൽ വൈറലായി മുന്നേറുകയാണ് എന്നതും ശ്രദ്ധേയമാണ് . നവാഗതനായ മുകേഷ് ചാബ്ര സംവിധാനം ചെയ്ത " ദിൽ ബേചാര" ജൂലൈ 24 -നു ഡിസ്‌നി+ഹോട്സ്റ്റാർ വി ഐ പി ,OTT പ്ലാറ്റുഫോമിലൂടെയായാണ് റിലീസ് ചെയ്യുന്നത് .

sushanth
Advertisment