Advertisment

വർഷങ്ങൾക്ക് ശേഷം 'ആര്യ'യായി തിരിച്ചു വരവിനൊരുങ്ങി സുഷ്‍മിത സെന്‍

author-image
ഫിലിം ഡസ്ക്
New Update

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചു വരവിന് ഒരുങ്ങുകയാണ് നടിയും മുൻ മിസ് യൂണിവേഴ്സുമായ സുഷ്‍മിത സെന്‍. 'ആര്യ' എന്ന വെബ്സീരിസിലൂടെ താരത്തിന്റെ മടങ്ങി വരവ്. സീരിസിൽ 'ആര്യ' എന്നു പേരിട്ടിരിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിക്കുന്നത്. ഡിസ്‍നി+ഹോട്ട്സ്റ്റാറിലാണ് സീരീസ് സംപ്രേഷണം ചെയ്യുക.

Advertisment

publive-image

'നീര്‍ജ' എന്ന സിനിമ സംവിധാനം നിർവഹിച്ച റാം മധ്വാനിയാണ് സിരീസിന്‍റെ സംവിധായകന്‍. നമിത് ദാസ്, സിക്കന്ദര്‍ ഖേര്‍, മനീഷ് ചൗധരി, വിനോദ് റാവത്ത്, അങ്കൂര്‍ ഭാട്ടിയ, അലക്സ് ഒ നീല്‍, സുഗന്ധ ഗാര്‍ഗ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ മാസം 19ന് സീരീസ് റിലീസ് ചെയ്യും.

കുടുംബത്തിന്‍റെ സംരക്ഷണം മുതല്‍ ഭര്‍ത്താവ് നടത്തിയിരുന്ന ബിസിനസ് ഏറ്റെടുത്തു നടത്തുന്നതുവരെയുള്ള കഥയാണ് സീരിസിലൂടെ പറഞ്ഞു പോവുന്നത്. ജീവിതത്തിൽ സംഭവിക്കുന്ന പ്രതിസന്ധികൾ ആര്യ എങ്ങനെ പോരാടുന്നുവെന്നതാണ് സീരിസിന്റെ കഥ. ആര്യയുടെ ട്രൈലർ റിലീസായിട്ടുണ്ട്.

sushmitha sen web sereis
Advertisment