“വിഷയം സരിതപോലത്തെയാണോ അല്ലയോ എന്നുള്ളത് അവിടെ നിക്കട്ടെ ,അതുപോലെ എന്‍റെ രാഷ്ട്രീയവും അവിടെ നിൽക്കട്ടെ , ഇനിയും ആളുകളെ വിഡ്ഢികളാക്കല്ലെ “

സത്യം ഡെസ്ക്
Thursday, July 9, 2020

ഒരു രാജ്യവും മറ്റൊരു രാജ്യവും തമ്മിലുള്ള നയതന്ത്ര ഇടപെടലിൽ വിള്ളൽ വീഴുന്ന തരത്തിൽ ഡിപ്ലോമാറ്റ് ചാനൽ വഴി സ്വർണ്ണം കടത്തൽ നടന്നത് തിരുവനന്തപുരം എയർ പോർട്ടിലാണ് . ഇത്തരം പ്രവർത്തിയെ കള്ളകടത്തൽ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി കേസെടുക്കുന്നത് സംസ്ഥാന ഗവണ്മെന്റ് അല്ല എന്ന് നമ്മുക്ക് അറിയാം . അതുകൊണ്ട് തന്നെ കസ്റ്റംസ് പിടിച്ചപ്പോൾ തന്നെ ഒരു പ്രതിയെ കസ്റ്റഡിയിൽ തന്നെ എടുത്തിട്ടുണ്ട് എന്നുള്ളത് നമ്മൾ എല്ലാവരും അറിഞ്ഞതാണ് ..

 

ഈ കടത്തിയ സ്വർണ്ണം ഞാൻ ആണെങ്കിൽ എന്നെ ആരെങ്കിലും വിളിക്കുമോ ?.
അത് കടത്താൻ ആരാണോ ധൈര്യം തന്നത് അവരെ ഞാൻ വിളിക്കും ഉറപ്പാണ് …സത്യത്തിൽ അച്ഛൻ ചവാൻ കിടന്നാലും ഈ പണിക്ക് ഞാൻ പോവില്ല …

പിന്നെ പാർസൽ നമ്മുടെ ആരുടെയും വീട്ടിലേക്കാണോ ഇപ്പൊ വന്നിട്ടുള്ളത് . ഇതിൽ വ്യക്തമായ ഉത്തരവാദിത്വം ഇപ്പോ ഭരിക്കുന്ന രാഷ്ട്രീയത്തിന് ഉണ്ടെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം ….

ഇനി സ്വപ്‍നയുടെ രാഷ്ട്രീയം , ഐ ടി സെക്രട്ടറി യുടെ രാഷ്ട്രീയം , ഏജന്റിന്റെ രാഷ്ട്രീയം എന്ത് തന്നെ ആയാലും തിരുവനന്തപുരം കേരളത്തിലാണ് അതുകൊണ്ട് അവിടെ കടത്തൽ നടത്തിയ ആൾ ഈ നാട്ടുകാരിയും ആയതുകൊണ്ട് ഒരു സുപ്രഭാതത്തിൽ ഒരു സഹായവുമില്ലാതെ ഇത്രയും കിലോ സ്വർണ്ണം വെറുതെ വന്നിറങ്ങില്ല ……

ന്യായീകരണങ്ങൾ നമ്മുക്ക് മനസിലാക്കാം രാഷ്ട്രീയങ്ങൾക്കപ്പുറത്ത് നിന്ന് കൊണ്ട് സാധാരണക്കാരനായ ഒരു പൗരൻ എന്ന നിലയ്ക്ക് നമുക്കാർക്കും ഇല്ലാത്ത അധികാരം ആ സ്ത്രീക്ക് ആരാണ് നൽകിയത് ?….

കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിന് ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ല . ഉത്തരവാദിത്ത ബോധമുള്ള ആളെന്ന നിലയ്ക്ക് ഇതിൽ ഒരു പങ്കുമില്ലെന്ന് പറഞു ഒഴിഞ്ഞു മാറാൻ ഈ രാഷ്ട്രീയത്തിന് കഴിയില്ല . തെറ്റ് പറ്റിയെങ്കിൽ അത് അംഗീകരിക്കണം … അതുകൊണ്ട് മാത്രം മതിയോ എന്നുള്ളത് പൊതുജന വികാരം മാനിക്കുകയും ഒപ്പം രാജ്യദ്രോഹം കുറ്റം ചുമത്തി ഇത്തരക്കാരെ ശിക്ഷിക്കുകയും ആണ് വേണ്ടത് അല്ലാതെ എന്തിനെയും ന്യായീകരിക്കുന്ന ചിന്താഗതി അല്ല വേണ്ടത് …

ഒന്ന് മാത്രം നമ്മൾ ആലോചിക്കണം ഈ സ്വർണ്ണം വന്നത് മറ്റിതര സംസ്ഥാനങ്ങളിൽ ആണെങ്കിൽ കേരളത്തിൽ നമ്മൾ എന്താണ് ചെയ്യുക …..

സത്യത്തിൽ പൊതുജനങ്ങളായ പാവങ്ങളെ പൊട്ടന്മാരാക്കി കൊണ്ട് രാജ്യത്തിൻറെ സംവിധാനങ്ങളെ അധികാരം കൊണ്ട് എന്തിലേക്കും ഏതിലേക്കും വലിച്ചിഴച്ചു കൊണ്ട് പോകുന്ന നമ്മുടെ രാഷ്ട്രീയത്തെ ഇനിയും ചോദ്യം ചെയ്യണം ….

നൂറു ശതമാനമായും നിലവിൽ കിട്ടിയ വിവരങ്ങൾ അനുസരിച്ച് വലിയൊരു രാജ്യദ്രോഹകുറ്റം തന്നെ ആണ് ഇവർ ചെയ്തിട്ടുള്ളത് . ഇവർ ചെയ്തതിനേക്കാൾ വലിയ തെറ്റാണ് ഇതിന് ശക്തിപകർന്നവർ …………..

ശിവശങ്കരൻ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും ഭരണപക്ഷത്തിന് വ്യക്തമായും പങ്കുണ്ട് . അതിന് അന്വേഷണം എന്നുള്ളതല്ല , കസ്റ്റഡിയിൽ ഉള്ള ആളുടെ വിവരങ്ങൾ തന്നെ ധാരാളം …….ഇനി ഇതിനെ എങ്ങിനെ വളച്ചൊടിക്കാം എന്നുള്ളത് മാത്രമേ ഉള്ളൂ …പൊതു ജനങ്ങളെ കഴുതകളാക്കാൻ നടക്കുന്ന നാടകം ……..

എന്തായാലും പാർസൽ വന്നത് എങ്ങോട്ടാണ് എങ്കിലും മനസ്സിലാക്കിയവർ വെറും അന്വേഷണങ്ങൾക്കും മറ്റിതര ഇടങ്ങളിലേക്കു ശ്രദ്ധതിരിക്കാതെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജ്യദ്രോഹ ഇടപാടുകൾക്ക് കൂട്ട് നിന്നതിനുള്ള ശിക്ഷ നടപടികൾക്ക് സ്വയം വിധേയരായി മാതൃകയാവുക ………………

×