30
Friday September 2022

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ ഐ.എ.എസിന്‍റെ വഴിവിട്ട ബന്ധങ്ങളും അഴിമതിക്കഥകളും

പ്രകാശ് നായര്‍ മേലില
Sunday, July 12, 2020

ദുബായിൽനിന്നുള്ള സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന .എം.ശിവശങ്കർ ഐ.എ.എസി നെ പദവിയിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണല്ലോ. വർഷങ്ങളായി നടന്നുവന്ന സ്വർണ്ണക്കടത്തും അതിലെ മുഖ്യകണ്ണിയായ സ്വപ്‍ന സുരേഷ് എന്ന വനിതയുമായുള്ള ശിവശങ്കറിന്റെ അടുത്ത ബന്ധവും വ്യക്തമായതിന്റെ പശ്ചാത്തലത്തിലാണ് മനസ്സോടെയല്ലെങ്കിലും മുഖ്യമന്ത്രി അദ്ദേഹത്തെ ഇത്ര ഉന്നതമായ ഒരു പദവിയിൽനിന്നും നീക്കം ചെയ്തതെന്ന് വ്യക്തം. മുഖ്യമന്ത്രിയുമായി അത്ര അടുത്ത ബന്ധമാണ് ശിവശങ്കറിന്‌ വർഷങ്ങളായി ഉണ്ടായിരുന്നത്.

ആരാണ് എം.ശിവശങ്കർ ഐ.എ.എസ് ?

എഞ്ചിനീയറിംഗ് ബിരുദവും പിന്നീട് എംബിഎ യും കരസ്ഥമാക്കിയ അദ്ദേഹം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസറായാണ് ആദ്യം ജോലിക്ക് കയറിയത്. പിന്നീട് കേരള സർക്കാർ സർവീസിൽ ഡെപ്യൂട്ടി കലക്ടറായി ജോയിൻ ചെയ്ത അദ്ദേഹത്തിന് നായനാർ സർക്കാർ 2000 മാണ്ടിലാണ് മറ്റു രണ്ടുപേരുടെ സീനിയോറിറ്റി മറികടന്ന് ഐ.എ.എസ് സമ്മാനിക്കപ്പെട്ടത് (Conferred IAS). അദ്ദേഹം നേരിട്ടുള്ള IAS കാരനല്ല.

കാലാകാലങ്ങളിൽ വരുന്ന സർക്കാരുകൾ അവരുടെ ഇഷ്ടക്കാരും ആജ്ഞാനുവർത്തികളുമായ ഉദ്യോഗ സ്ഥരെ റവന്യൂ വകുപ്പുകളിൽ കുടിയിരുത്തി തന്ത്രത്തിൽ അവർക്ക് ഐ.എ.എസ് നൽകുകയാണ് പതിവ്. ഇവിടെ സീനിയറായിരുന്ന കെ.നടേശൻ എന്ന ഉദ്യോഗസ്ഥനെ കുൽസിത മാർഗ്ഗത്തിലൂടെ ഒഴിവാക്കിയാണ് ശിവശങ്കറിന്‌ഐ.എ.എസ് നൽകപ്പെട്ടത്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.ശശിയുമായി ശിവശങ്കറിന്‌ അടുത്ത ബന്ധമായിരുന്നെന്നും പറയപ്പെടുന്നു.ശിവശങ്കറിന്‌ സീനിയോറിറ്റി മറികടന്ന് ഐ.എ.എസ് ലഭിച്ചത് നിയമവിരുദ്ധമായാണ്.

ശിവശങ്കർ വിവിധ സർക്കാരുകളിൽ നിരവധിയനവധി പദവികൾ അലങ്കരിച്ചയാളാണ്. Information Technology, Consumer Affairs, Civil Supplies, Land Revenue, Tourism, General Education, Public Works, Sports & Youth Affairs, Human Resource Development, Social Justice & Tribal Welfare എന്നീ വകുപ്പുകൾ കൂടാതെ 2012 മുതൽ 2016 വരെ KSEB യുടെ CMD യുമായിരുന്നു. അക്കാലയളവിൽ എസ്എന്‍സി ലാവ്ലിൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ അനധികൃത ഇടപെടലുകൾ വിവാദമായിരുന്നു.

തിരുവനന്തപുരത്തെ സാമാന്യം ഭേദപ്പെട്ട കുടുംബത്തിൽ ജനിച്ചുവളർന്ന , പഠനത്തിൽ മിടുക്കനും എസ്എസ്എല്‍സി റാങ്ക്‌ഹോൾഡറുമായിരുന്ന ശിവശങ്കർ പിന്നീട് അഴിമതിക്കാരനും കൈക്കൂലിക്കാരനും ചെയിൻ സ്മോക്കറും തികഞ്ഞ മദ്യപാനിയും വഴിവിട്ട ജീവിതം നയിക്കുന്ന വ്യക്തിയുമായാണ് അറിയപ്പെട്ടുപോന്നത്.

ശിവശങ്കറിന്റെ വലം കയ്യും അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും സ്വപ്‍ന സുരേഷിനെപ്പോലെ സ്വാധീനവുമുള്ള വ്യക്തിയുമായ ടെക്‌നോപാർക്ക് ഐ .ടി മിഷൻ സിഇഒ, ഋഷികേശ് നായർ ഇപ്പോൾ ഈ സംഭവങ്ങൾക്കുശേഷം അജ്ഞാതവാസത്തിലാണെന്ന് പറയപ്പെടുന്നു. മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസ്സ് സംരംഭങ്ങളുമായി ശിവശങ്കറിനെപ്പോലെ ഋഷികേശൻ നായർക്കും അടുത്ത ബന്ധമാണെന്നും അറിയുന്നു.

സ്വർണ്ണക്കടത്തുകേസിലെ വിവാദനായികയുടെ ഫ്ലാറ്റിൽ നിത്യസന്ദർശകനായിരുന്ന ശിവശങ്കറാണ് പത്താം ക്ലാസ്സ് പോലും പാസ്സാകാത്ത അവരെ വഴിവിട്ട് സ്വാധീനം ചെലുത്തി സർക്കാരധീനതയിൽ ഉള്ള കരാർ കമ്പനികളിൽ അവരോധിച്ചത് എന്നതും നാമറിയണം.

2016 വരെ യുഎഇ കൗൺസിലേറ്റിൽ ജോലിചെയ്തിരുന്ന കാലത്ത് ഒരു നയതന്ത്രജ്ഞയെപ്പോലെയുള്ള സ്വപ്‍നയുടെ ഇടപെടലുകളാണ് ശിവശങ്കറിനെയും മറ്റു നേതാക്കളെയും അവരിലേക്കടുപ്പിച്ച ഘടകം. മലയാളവും അറബിയും ഇംഗ്ലീഷും നന്നായി സംസാരിക്കുന്ന അവരുടെ ആകർഷകമായ പെരുമാറ്റവും ശ്രദ്ധേയമാണ്. ഗൾഫിൽ അറബ് ഭരണാധികാരികളുമായുള്ള കേരളത്തിലെ നേതാക്കളുടെ കൂടിക്കാഴ്ചകളിൽ ഇടനിലക്കാരിയോ,ദ്വിഭാഷിയോ,സംഘാടകയോ ഒക്കെയായി പർദ്ദയണിഞ്ഞ് ‘മുംതാസ്’ എന്ന പേരിലാണ് ഇവർ പങ്കെടുത്തിരുന്നത്.

വഞ്ചനാക്കുറ്റത്തിന് യുഎഇ കൗൺസിലേറ്റിൽനിന്ന് പുറത്താക്കപ്പെട്ട സ്വപ്നയെ Kerala State Information Technology Infrastructure Limited (KSITIL) ന്റെ അധീനതയിലുള്ള സ്പേസ് പാർക്ക് പ്രൊജക്റ്റ് നടത്തിപ്പുകാരായ ബഹുരാ ഷ്ട്രകമ്പനി PricewaterhouseCoopers ൽ ബിസിനസ് ഡവലപ്പ്മെന്റ് മാനേജരായി1,70,000 രൂപ മാസശമ്പളത്തിൽ KSITIL ചെയർമാനും ഐ .ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ശിവശങ്ക റിന്റെ ആവശ്യപ്രകാരമാണ് നിയമിക്കപ്പെടുന്നത്.

ഇപ്പോൾ മുഖ്യമന്ത്രിയുമായി വർഷങ്ങളായുള്ള അദ്ദേഹത്തിന്റെ അടുപ്പവും അതുവഴി ലാവ്ലിൻ കേസ് അട്ടിമറിക്കാൻ നടത്തിയ ഇടപെടലുകളും, സ്പ്രിംഗ്ലർ വഴി ഡേറ്റകൾ മോഷ്ടിച്ച് നൽകാനുള്ള ശ്രമവും , മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസുമായുള്ള അനധികൃത ബന്ധവും , അദ്ദേഹവും കൂട്ടാളിയായ ടെക്‌നോപാർക്ക് ഐ.ടി മിഷൻ CEO ഋഷികേശ് നായരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഇവർ നടത്തിയിട്ടുള്ള അഴിമതികളും ഒക്കെ നിക്ഷ്പക്ഷമായ അന്വേഷണത്തിലൂടെ മറനീക്കിപുറത്തുവന്നാൽ കേരളം ഞെട്ടുമെന്നതിൽ ഒരു തർക്കവുമില്ല.

ഇതോടൊപ്പം എത്രയാളുകളെ ഈ കോക്കസ് ഏതെല്ലാം വകുപ്പുകളിൽ ഇതുപോലെ പിൻവാതിൽ വഴി തിരുകിക്കയറ്റിയിട്ടുണ്ടെന്നും അന്വേഷിക്കേണ്ടതാണ്.

ശിവശങ്കറിന്റെ സ്റ്റേറ്റ് കാറിൽ പലപ്പോഴും സ്വപ്‍ന സഞ്ചരിച്ചിട്ടുണ്ട്. ആ കാറിൽ പലതവണ സ്വർണ്ണം കടത്തിയിട്ടുണ്ടെന്നും പറയപ്പെടുന്നു.മാത്രവുമല്ല സ്വപ്ന സുരേഷ് വിദേശയാത്രകളിലും ശിവശങ്കറിനെ അനുഗമിച്ചിട്ടുണ്ടെന്നും അഭ്യൂഹമുണ്ട്. ഇതെല്ലാം വളരെ ഗുരുതരമായ വിഷയങ്ങളാണ്.

ശിവശങ്കറും അദ്ദേഹത്തോടൊപ്പമുള്ള മാഫിയാ സംഘവും അധികാരത്തിന്റെ ബലത്തിൽ സ്വർണ്ണക്ക ടത്തുമാത്രമല്ല നടത്തിയിരിക്കുന്നതെന്ന് ബലമായും സംശയിക്കണം. ബഹിരാകാശരംഗത്ത് ഇന്ത്യയിലെ പ്രമുഖരായ ശാസ്ത്രജ്ഞരെയും വിദഗ്ധരെയും പങ്കെടുപ്പിച്ച് കേരള സർക്കാർ സംഘടിപ്പിച്ച ‘സ്‌പേസ് ടെക്‌നോളജി കോൺക്ലേവ് എഡ്‌ജ്‌ 2020’ ന്റെ മുഖ്യകാർമ്മികത്വം വഹിച്ചത് സ്വർണ്ണ കള്ളക്കടത്തുകേസിലെ പ്രധാനകണ്ണിയായ സ്വപ്ന സുരേഷ് ആയിരുന്നു എന്നത് അതീവ ഗൗരവതരമായ വിഷയമാണ്. രാജ്യസുര ക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇക്കൂട്ടർ ചോർത്തിയിട്ടുണ്ടോ എന്നും ബലമായും സംശയിക്കേണ്ടി യിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

ഒരു കാര്യം ഉറപ്പാണ്. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചുനടന്ന നാടിനെ നടുക്കിയ ഈ അഴിമതിയും കള്ളക്കടത്തും തട്ടിപ്പുകളൂം മുഖ്യമന്ത്രി അറിഞ്ഞില്ല എന്നത് വിശ്വസിക്കാൻ പ്രയാസമുണ്ട്. ആഭ്യന്തരവും വിജിലൻസും അദ്ദേഹത്തിൻ്റെ കയ്യിലുള്ളപ്പോൾ.

Related Posts

More News

നാഗർകോവിൽ: നിദ്രവിളിയിൽ അദ്ധ്യാപികയുടെ അഞ്ചര പവന്റെ മാല കവർന്നു. സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായ നിദ്രവിള ക്രാതർ സ്വദേശിനി പ്രമീളയുടെ മാലയാണ് കവർന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്കൂൾ കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് മടങ്ങവെ ബൈക്കിലെത്തിയ രണ്ടുപേർ പ്രമീളയെ ബൈക്കിൽ നിന്ന് തള്ളിയിട്ട ശേഷം കഴുത്തിൽ കിടന്ന അഞ്ചര പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാക്കൾ ബൈക്കിൽ കടന്ന് കളഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് നിദ്രവിള പൊലീസ് കേസെടുത്തു.

തിരുവനന്തപുരം: വിഴിഞ്ഞത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ യുവതിയെ പട്ടി കടിച്ചത് കണ്ടിട്ടും പ്രാഥമിക ചികിത്സ പോലും നൽകാതെ ആശുപത്രി ജീവനക്കാർ അകത്തേക്ക് കയറി പോയെന്ന് അപർണയുടെ അച്ഛൻ വാസവൻ . ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് ദുരനുഭവം നേരിട്ടത്. രാവിലെ ഏഴേകാലോടെയാണ് സംഭവം. വീടിനകത്തുവച്ച് പൂച്ചകടിച്ചതിന് രണ്ടാംഡോസ് വാക്സീൻ എടുക്കാൻ അച്ഛൻ വാസവന് ഒപ്പം എത്തിയതായിരുന്നു അപര്‍ണ. ഒപി പ്രവര്‍ത്തിക്കുന്ന ഡോക്ടറുടെ ഡ്യൂട്ടി മുറിയായ ഐപി ബ്ലോക്കിൽ എത്തി ആശുപത്രി അധികൃതരുമായി സംസാരിച്ചതിന് ശേഷം […]

ശിവകാർത്തികേയനെ നായകനാക്കി അനുദീപ് കെ.വി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം പ്രിൻസ് ദീപാവലിക്ക് റിലീസ് ചെയ്യും. ഒക്‌ടോബർ 21ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ തമിഴ് ടൂറിസ്റ്റ് ഗൈഡിന്റെ വേഷമാണ് ശിവകാർത്തികേയന്. തമിഴിലും തെലുങ്കിലുമാണ് ചിത്രീകരിച്ചത്. യുക്രെയ്‌ൻ താരം മറിയ ഗ്യാബോഷ്‌കയാണ് നായിക. സത്യരാജ്, പ്രേംജി അമരൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ശ്രീവെങ്കിടേശ്വരൻ സിനിമാസാണ് നിർമ്മാണം. ജി.കെ.വിഷ്ണു ഛായാഗ്രഹണവും എസ്. തമൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. അതേസമയം, ഏറ്റവും അവസാനം റിലീസ് ചെയ്ത ശിവകാർത്തികേയൻ ചിത്രങ്ങളായ […]

ജീവിതത്തിന്റെ മൂന്നിലൊന്നു ഭാഗവും നാം ഉറങ്ങുകയാണ്. ഉറക്കത്തിന്റെ നാലിൽ ഒരു ഭാഗം സ്വപ്നങ്ങൾക്കായി ചെലവഴിക്കുന്നു. അതായത് 2022ൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യമായ 73 വർഷത്തിൽ 6 വർഷം മാത്രമാണ് നമ്മൾ സ്വപ്നം കാണാൻ ഉപയോഗിക്കുന്നത്. എന്നാൽ ഒരു മനുഷ്യന്റെ ജീവിതത്തിൽ സുപ്രധാന പങ്കു നിർവഹിക്കുന്ന സ്വപ്നങ്ങളെക്കുറിച്ചും അവ എങ്ങനെ തലച്ചോറിൽ രൂപപ്പെടുന്നെന്നും തലച്ചോറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് സ്വപ്നങ്ങൾക്കുള്ള പങ്കിനെക്കുറിച്ചും വളരെ പരിമിതമായ അറിവ് മാത്രമേ നമുക്കുള്ളൂ. തലച്ചോറിന്റെ ആരോഗ്യസ്ഥിതി മനസിലാക്കാൻ സ്വപ്നങ്ങളിലൂടെ കഴിയുമെന്ന് പഠനങ്ങൾ […]

കൊച്ചി: മട്ടാഞ്ചേരിയിൽ ലക്ഷങ്ങൾ വിലവരുന്ന അരക്കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൂവപ്പാടം സ്വദേശി ശ്രീനിഷ് പിടിയിലായത്. ഇയാളുടെ കൈയ്യിൽ നിന്ന് 20,000 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാനിയാണ് ശ്രീനിഷെന്ന് കൊച്ചി സിറ്റി പൊലീസ് പറയുന്നു. എറണാകുളത്ത് വ്യാപകമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടന്ന അറസ്റ്റുകളിൽ വ്യക്തമാവുന്നത്. കഴിഞ്ഞ ദിവസം ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസുകളിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയിരുന്നു. ബസ് കണ്ടക്ടർമാരായ പുളിഞ്ചോട് സ്വദേശി നിയാസ് , ഏലൂർ സ്വദേശി […]

ഡല്‍ഹി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നിയമനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായുള്ള എ.ബി. പ്രദീപ് കുമാറിന്‍റെ നിയമനത്തിനെതിരെയായിരുന്നു ഹർജി. ചെയർമാനായി പ്രദീപ് കുമാറിനെ നിയമിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാരോപിച്ച് തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ. എസ്. ഗോവിന്ദൻ നായരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 23 അപേക്ഷകൾ ലഭിച്ചതിൽ ഹർജിക്കാരനടക്കം മതിയായ യോഗ്യതയുള്ള 17 പേരെ കണ്ടെത്തിയെങ്കിലും എട്ടുപേരെ മാത്രമാണ് ഇൻറർവ്യൂവിന് വിളിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു. മതിയായ യോഗ്യതയുള്ളവരെ ഇൻ്റർവ്യൂ നടത്താതെ ഒഴിവാക്കാൻ […]

പാൻ ഇന്ത്യൻ താരമായി തിളങ്ങുന്ന ദുൽഖർ സൽമാൻ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് വെബ് സീരിസ് ഗൺസ് ആൻഡ് ഗുലാബ്സ് ടീസർ എത്തി. ഫാമിലിമാൻ വെബ് സീരിസുകളുടെ സൃഷ്ടാക്കളായ രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സീരിസ് നെറ്റ് ഫ്ളിക്സിലൂടെയാണ് റിലീസ്. ദുൽഖർ സൽമാൻ ,രാജ് കുമാർറാവു, ഗൗരവ് ആദർശ് എന്നിവരു‌ടെ മൂന്ന് പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് കോമഡി ത്രില്ലറാണ് ഗൺസ് ആൻഡ് ഗുലാബ്സ്.ടീസറിൽ ദുൽഖകർ തിളങ്ങുമ്പോൾ വൻ പ്രതീക്ഷ പുലർത്തുകയാണ് ആരാധകർ.

റിയാദ് : പ്രവാസി പ്രശ്നങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാര്യക്ഷമമായി ഇടപ്പെടുന്നില്ലെന്നും, പദ്ധതികൾ കേവലം പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങുകയാണെന്നും ബേപ്പൂർ മണ്ഡലം ഗ്ലോബൽ കെഎംസിസി ആരോപിച്ചു. സാധാരണക്കാരായ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. തിരിച്ചു വന്ന പ്രവാസികൾ പലരും രൂക്ഷമായ പ്രതിസന്ധിയെയാണ് നേരിടുന്നത്. പ്രവാസി വിഷയങ്ങളിൽ കൂടുതൽ പഠനവും പരിഹാരവും കാണാൻ അധികൃതർ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചെയർമാൻ അബ്ദുൽ അസീസ് കറുത്തേടത്ത് ഉദ്‌ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ടും വരവ് […]

കൊച്ചി: ഒക്‌ടോബര്‍ 2 ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കെസിബിസി. ഞായറാഴ്ചയായതിനാൽ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും ആചാരാനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെസിബിസി അറിയിച്ചു. ഒക്‌ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മറ്റൊരു ദിവസം ആചരിച്ച് സര്‍ക്കാർ നിര്‍ദേശത്തോട് സഹകരിക്കണമെന്നും കെസിബിസി അറിയിച്ചു.

error: Content is protected !!