Advertisment

പരീക്ഷണയോട്ടം നടത്തി ടാറ്റ ഗ്രാവിറ്റാസ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഉടന്‍ വിപണിയില്‍ എത്തുന്ന ഗ്രാവിറ്റാസിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവരുകയും ചെയ്തിട്ടുണ്ട്.

Advertisment

publive-image

മുഖ്യഎതിരാളിയായ എംജി ഹെക്ടര്‍ പ്ലസ് വിപണിയില്‍ എത്തിയതോടെ ഗ്രാവിറ്റാസിന്റെ അരങ്ങേറ്റം അധികം വൈകില്ലെന്നാണ് സൂചന. ഇപ്പോഴിതാ വാഹനത്തിന്റെ പുതിയ ചില വിവരങ്ങള്‍ വെളിപ്പെടുത്തി പുതിയ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

റഷ്‌ലൈനാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കോയമ്പത്തൂരിലെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹാരിയറിന്റെ ബിഎസ് IV പതിപ്പില്‍ കണ്ടിരുന്ന 16 ഇഞ്ച് 5 സ്പോക്ക് വീലുകളിലാണ് പ്രോട്ടോടൈപ്പ് ഗ്രാവിറ്റാസില്‍ കാണാന്‍ സാധിച്ചത്.

ഹാരിയറില്‍ നിന്ന് വ്യത്യസ്തമായി, ഇതിന് പിന്നില്‍ ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നത് കാണ്‍ സാധിക്കും. ടാറ്റ ഗ്രാവിറ്റാസിലെ സവിശേഷതകളുടെ നീണ്ട പട്ടിക വലിയ അളവുകളില്‍ മാത്രമല്ല, അതിന്റെ വിലയെ ഉയര്‍ത്തിയേക്കുമെന്നാണ് സൂചന.

tata gravitas
Advertisment