Advertisment

ടാറ്റ ഈ മോഡലിന്‍റെ വില വീണ്ടും കൂട്ടി

author-image
admin
New Update

ടാറ്റ ഇലക്ട്രിക് എസ്‌യുവിയായ നെക്സോണ്‍ ഇവി വില വര്‍ദ്ധിപ്പിച്ചു . വാഹനത്തിന്‍റെവേരിയന്റുകളെ ആശ്രയിച്ച് 16,000 രൂപ വരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത് എന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇലക്ട്രിക് എസ്‌യുവിയുടെ ബേസ്- സ്പെക്ക് ട്രിമില്‍ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.എന്നാല്‍ XZ +, XZ + LUX വേരിയന്റുകളുടെ വിലയാണ് 16,000 രൂപ വര്‍ദ്ധിച്ചു. വിലവര്‍ധനവിന് ശേഷം നെക്സോണ്‍ ഇവി XZ + വേരിയന്റിന് 15.56 ലക്ഷം രൂപയും ടോപ്പ് സ്പെക്ക് XZ +LUX വേരിയന്റിന് 16.56 ലക്ഷം രൂപയുമാണ് വില എന്നാണ് റിപ്പോര്‍ട്ടുകള്‍. ബേസ്-സ്‌പെക്ക് XMട്രിമ്മുകളുടെ വില 13.99 ലക്ഷം രൂപയാണ്. സൂചിപ്പിച്ച എല്ലാ വിലകളും എക്‌സ്‌ഷോറൂംവിലകളാണെന്നും കമ്പനി അറിയിച്ചു. ടാറ്റ നെക്‌സോണ്‍ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില കുറഞ്ഞ ഇലക്ട്രിക് എസ്‌യുവിയാണ്. ഈ വര്‍ഷം വാഹനത്തിന് ലഭിക്കുന്ന രണ്ടാമത്തെ വിലവര്‍ദ്ധനവാണിതെന്നും കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

രാജ്യത്തെ ഇലക്ട്രിക് വാഹന ശ്രേണിയിൽ വിപ്ലവം സൃഷ്‍ടിച്ചുകൊണ്ട് 2020 ജനുവരിയിലാണ് ടാറ്റ നെക്സോണ്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. കട്ടിംഗ് എഡ്‍ജ് സിപ്‌ട്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വാഹനം മികച്ച പ്രകടനം വാഗ്‍ദാനം ചെയ്യുന്നു. ഒറ്റ ചാർജിങ്ങിൽ 312 കിലോമീറ്റർ ദൂരം താണ്ടാനുള്ള ഈ വാഹനത്തിന്റെ ശേഷി ഓട്ടോമോട്ടീവ് റീസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ സെർട്ടിഫൈ ചെയ്തിട്ടുണ്ട്.

publive-image

കാര്യക്ഷമമായ ഉയർന്ന വോൾട്ടേജ് സംവിധാനം, വേഗതയേറിയ ചാർജിംഗ് ശേഷി, വിപുലീകൃത ബാറ്ററി ലൈഫ്, മുൻനിര സുരക്ഷാ സവിശേഷതകൾ.എന്നിവയും നെക്‌സോൺ ഇവിയുടെ സവിശേഷതകളാണ്. രാജ്യത്തെ 22 നഗരങ്ങളിലെ 60 അംഗീകൃത

ഡീലർഷിപ്പുകളിലായി മൂന്ന് ട്രിം ലെവലുകളിൽ നെക്സൺ ഇവി ലഭ്യമാകും. സിഗ്നേച്ചർ ടീൽ ബ്ലൂ, മൂൺലിറ്റ് സിൽവർ, ഗ്ലേസിയർ വൈറ്റ് എന്നിങ്ങനെ ആകർഷകമായ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

നെക്‌സൺ ഇവിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കരുത്തുറ്റതും ഉയർന്ന ക്ഷമതയുള്ളതുമായ 129 പിഎസ്പെർമനന്റ് മാഗ്നറ്റ് എസി മോട്ടോറിൽ ഉയർന്ന ശേഷിയുള്ള 30.2 കിലോവാട്ട്സ് ലിഥിയം അയൺബാറ്ററി സജ്ജീകരിച്ചിരിക്കുന്നത്. മോട്ടോർ 245 എൻ‌എം തൽക്ഷണ ടോർക്ക് നിലനിർത്തുന്നു, ഇത്വെറും 9.9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ നെക്‌സൺ ഇവിയെ പ്രാപ്‌തമാക്കുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍സാധിക്കും. ഒമ്പത് മണിക്കൂറാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജാവാനുള്ള സമയം. എന്നാല്‍, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം.

നിരത്തിലും വിപണിയിലും ജനപ്രിയമായി കുതിച്ചുപായുകയാണ് നെക്സോണ്‍ ഇവി. നിരത്തിലെത്തി 14 മാസത്തിനകം വാഹനത്തിന്‍റെ 4000 യൂണിറ്റുകള്‍ വിറ്റിരുന്നു. നിരത്തിലെത്തി ഏഴു മാസത്തിനകംവിൽപന 1,000 യൂണിറ്റ് പിന്നിട്ടിരുന്നു. 2020 ഡിസംബറില്‍ വിൽപന 2,000 യൂണിറ്റും 2021 ജനുവരിയില്‍ 3000 യൂണിറ്റുകളും കടന്നു. മാർച്ച് അവസാനവാരത്തിലാണ് 4,000 യൂണിറ്റുകള്‍ പിന്നിട്ടത്. വൈദ്യുത വാഹനങ്ങളോടു പൊതുവെ പ്രത്യേകിച്ച് താല്‍പ്പര്യം പ്രകടിപ്പിക്കാത്ത ഇന്ത്യൻ വാഹനലോകം.

TATA INCREASE PRICE
Advertisment