Advertisment

ടാറ്റ മോട്ടോര്‍സ് ടിയാഗോയുടെ വിക്ടറി യെല്ലോ നിറം പിന്‍വലിച്ചു

author-image
admin
Updated On
New Update

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം പരിഷ്കരിച്ച ടിയാഗോയെ കഴിഞ്ഞ വര്‍ഷം ടാറ്റ മോട്ടോര്‍സ് പുറത്തിറക്കിയിരുന്നു. പുത്തന്‍ ടിയാഗോയുടെ പ്രധാന ഹൈലൈറ്റ് നിറങ്ങള്‍ ആണ്. ഹാരിയര്‍ എസ്‌യുവി തുടക്കം വച്ച 'ഇംപാക്‌ട് ഡിസൈന്‍ 2.0' ഡിസൈന്‍ ഭാഷ്യത്തിനനുസരിച്ചാണ് പുതിയ ടിയാഗോ എത്തിയത്.

Advertisment

publive-image

പിയര്‍‌സെന്‍റ് വൈറ്റ്, ഫ്ലേം റെഡ്, പ്യുര്‍ സില്‍വര്‍, ഡേറ്റോണ ഗ്രേ, ടെക്റ്റോണിക് ബ്ലൂ എന്നെ നിറങ്ങളോടൊപ്പം വിക്ടറി യെല്ലോ എന്ന മഞ്ഞ നിറത്തിലും 2020 ടിയാഗോ എത്തിയിരുന്നു. റിപ്പോര്‍ട്ട് പ്രകാരം വാങ്ങാനാളില്ലാത്തതിനാല്‍ ടിയാഗോയുടെ വിക്ടറി യെല്ലോ എന്ന നിറം ടാറ്റ മോട്ടോര്‍സ് പിന്‍വലിച്ചു. മാത്രമല്ല ടെക്റ്റോണിക് ബ്ലൂ നിറത്തിന് പകരം അരിസോണ ബ്ലൂ നിറത്തില്‍ മാത്രമേ ഇനി ടിയാഗോ ലഭ്യമാകൂ എന്നാണ് സൂചന.

ടിയാഗോയുടെ ഹൃദയം 86 എച്ച്‌പി പവറും 113 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന പെട്രോള്‍ എന്‍ജിന്‍ ആണ്. 5-സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ഫോണ്‍ കണ്‍ട്രോളുകള്‍, 7-ഇഞ്ച് ടച്ച്‌സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേയ്, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി, കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, റിയര്‍ പാര്‍ക്കിംഗ് കാമറ, 15-ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍ എന്നിവയാണ് ടിയാഗോയിലെ ശ്രദ്ധേയമായ ഫീച്ചറുകള്‍.

tata moters
Advertisment