Advertisment

ഉടന്‍ ടാറ്റ എച്ച്ബിഎക്‌സ് വിപണിയില്‍ എത്തിയേക്കും...

author-image
admin
New Update

ഇന്ത്യൻ വിപണിയിലേക്ക് പുതിയൊരു കുഞ്ഞൻ എസ്‌യുവിയെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റമോട്ടോഴ്‍സ് എന്ന് ഏറെക്കാലമായി. ഹോണ്‍ബില്‍ എന്ന കോഡുനാമത്തിലുള്ള ഈ മിനിഎസ്‍യുവി ദില്ലി ഓട്ടോ എക്സ്‍പോയില്‍ കണ്‍സെപ്റ്റ് എച്ച്2 എക്‌സ് എന്ന പേരില്‍പ്രദര്‍ശനത്തിനെത്തിയിരുന്നു. 2020 നവംബറില്‍ ഈ വാഹനം നിരത്തില്‍ എത്തുമെന്നായിരുന്നുറിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൊവിഡ് 19 വൈറസ് വ്യാപനം കാരണം വരവ് വൈകി.

Advertisment

publive-image

ഈ വാഹനത്തിന് ടാറ്റ ടൈമറോ എന്നായിരിക്കും പേര് നല്‍കുകയെന്നും പരീക്ഷണയോട്ടം നടത്തുന്നവാഹനത്തിന്‍റെ ചിത്രങ്ങള്‍ വീണ്ടും പുറത്തുവന്നതായും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ വാഹനം ഉടന്‍ തന്നെ വിപണിയില് എത്തിയേക്കും.

കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വലിയ മാറ്റങ്ങൾ ഇല്ലാതെ ആയിരിക്കും പ്രൊഡക്ഷന്‍ മോഡല്‍ എത്തുക.നേര്‍ത്ത ഡിആര്‍എല്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ്

എന്നിവ കണ്‍സെപ്റ്റ് മോഡലില്‍ നൽകിയിരുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഫ്ളോട്ടിങ്ങ്ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ്കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റ് ഡ്രൈവിങ്ങ് സീറ്റ്, ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങ് എന്നിവ

ഇന്റീരിയറിൽ ലഭിച്ചേക്കും. മിനി എസ്.യു.വി. സെഗ്മെന്റില്‍ തന്നെ ആദ്യമായി നല്‍കുന്ന

ഫീച്ചറുകളായിരിക്കും ഈ വാഹനത്തില്‍ ഒരുങ്ങുക എന്നാണ് റിപ്പോർട്ട്. ഈ വാഹനം 1.2 ലിറ്റര്‍

പെട്രോള്‍ എന്‍ജിനിലായിരിക്കും ഒരുങ്ങുക. 85 പിഎസ് പവറും 114 എന്‍എം ടോര്‍ക്കുമാണ്

എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ എഎംടി ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനംനിരത്തിലെത്തിയേക്കും.

2018 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച എച്ച്2എക്‌സ് കണ്‍സെപ്റ്റാണ് കുറേക്കൂടി

മെച്ചപ്പെടുത്തി എച്ച്ബിഎക്‌സ് കണ്‍സെപ്റ്റായിട്ടാണ് 2020 എക്സ്‍പോയില്‍ പ്രദര്‍ശിപ്പിച്ചത്.

ഇത്രനാളും ഈ കണ്‍സെപ്റ്റ് ഹോണ്‍ബില്‍ എന്ന കോഡ് നാമത്തിലാണ് അറിയപ്പെട്ടിരുന്നത്.

ടാറ്റ അള്‍ട്രോസ് നിര്‍മിച്ച അതേ ആല്‍ഫ പ്ലാറ്റ്‌ഫോം ടാറ്റ എച്ച്ബിഎക്‌സ് അടിസ്ഥാനമാക്കും.

റെനോ ക്വിഡ്, മാരുതി സുസുകി എസ്-പ്രെസോ എന്നിവയേക്കാള്‍ വലുപ്പം കൂടുതലായിരിക്കും. 86

ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍

എന്‍ജിനായിരിക്കും പ്രൊഡക്ഷന്‍ മോഡലിന് കരുത്തേകുന്നത്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍,

എഎംടി എന്നിവ ഓപ്ഷനുകളായിരിക്കും.

മിനി എസ്‌യുവി കണ്‍സെപ്റ്റിന്റെ മുന്‍വശത്ത് സ്‍പ്‍ളിറ്റ് ഹെഡ്‌ലാംപ് രൂപകല്‍പ്പനയാണ്. മുകളില്‍ഡേടൈം റണ്ണിംഗ് ലൈറ്റും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും നല്‍കി. താഴെ ഹെഡ്‌ലൈറ്റുകള്‍ സ്ഥാപിച്ചു.

വലിയ ഗ്രില്‍, സി പില്ലറില്‍ റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍,

പിറകിലെ ബംപറില്‍ നമ്പര്‍ പ്ലേറ്റിന് സ്ഥലം എന്നിവ പ്രത്യേകതകളാണ്. നോബി ടയറുകളാണ്

കണ്‍സെപ്റ്റ് കാറില്‍ കാണുന്നത്. സ്‌പെയര്‍ വീല്‍ റൂഫിലെ കാരിയറില്‍ ഉറപ്പിച്ചിരിക്കുന്നു.

കാബിനില്‍, ഉയര്‍ന്നുനില്‍ക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം സവിശേഷതയാണ്.

tata new vehicle
Advertisment