ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് ആദായ നികുതി വെട്ടിപ്പ് കേസില്‍ കോടതിയുടെ നോട്ടീസ്. ആദായ നികുതി വകുപ്പ് നല്‍കിയ അപ്പീലില്‍ മദ്രാസ് ഹൈക്കോടതിയാണ് റഹ്മാന് നോട്ടീസ് അയച്ചത്.
റ​ഹ്മാ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് 3.5 കോ​ടി രൂപ വ​ക​മാ​റ്റി​യെ​ന്നാ​ണ് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.
യു​കെ ആ​സ്ഥാ​ന​മാ​യ ലി​ബ്ര മൊ​ബൈ​ല്‍​സ് റിം​ഗ് ടോ​ണ്‍ കമ്പോ​സ് ചെ​യ്ത​തി​ന്‍റെ പ്ര​തി​ഫ​ലം റ​ഹ്മാ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ല്‍​കി​യ​തു വ​ഴി നി​കു​തി വെ​ട്ടി​ച്ചു​വെ​ന്നാ​ണ് കേ​സ്. 2010ലാ​ണ് റ​ഹ്മാ​ന്‍ യു​കെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കമ്പ​നി​യ്ക്ക് വേ​ണ്ടി റിം​ഗ് ടോ​ണ്‍ ക​മ്പോ​സ് ചെ​യ്ത​ത്.