Advertisment

അറിയാം കുറച്ച് ചായ കാര്യങ്ങള്‍

New Update

നമ്മുടെ നിത്യജീവിതത്തില്‍ ചായയ്ക്കുള്ള പങ്ക് എടുത്ത് പറയേണ്ടതില്ല. മിക്കവരും ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായയോട് കൂടിയാണ്. അല്‍പം ഉന്മേഷക്കുറവോ, മടുപ്പോ, നിരാശയോ തോന്നിയാല്‍പോലും നാം ആദ്യം ആശ്രയിക്കുക ചായയെ ആണ്. കേവലം ഒരു പാനീയം എന്നതില്‍ കവിഞ്ഞ്

സംസ്‌കാരത്തിന്റെ ഭാഗമായിത്തന്നെ ചായയെ കാണേണ്ടിവരും.

Advertisment

publive-image

ചായമിതമായ അളവില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഒരു കോട്ടവും വരുത്തില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.അതുപോലെ പഞ്ചസാരയുടെ ഉപയോഗവും ജാഗ്രതയോടെ മതി. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ ചായയെ

അകറ്റിനിര്‍ത്തേണ്ടി വരില്ല.

ചായയില്‍ പാല് ചേര്‍ത്താല്‍ അത് ആരോഗ്യത്തിന് നന്നല്ലെന്ന് വാദിക്കുന്നവരുണ്ട്. അതുപോലെ തന്നെപാല്‍ ചേര്‍ക്കുന്നതോടുകൂടി ചായയുടെ ഗുണങ്ങള്‍ നഷ്ടമാകുമെന്നും ചിലര്‍ വാദിക്കാറുണ്ട്.

ഈ രണ്ട് വാദങ്ങളും സത്യമല്ല. പാല്‍ ചേര്‍ക്കുന്നു എന്നതുകൊണ്ട് തേയിലയുടെ ഗുണങ്ങള്‍ ഒരിക്കലുംഇല്ലാതാകുന്നില്ല. പാല്‍ ചേര്‍ത്ത് ചായ കഴിക്കുന്നത് ആരോഗ്യത്തിന് വെല്ലുവിളിയുമല്ല. എന്നാല്‍ചായ അമിതമായി കഴിക്കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.

ചായയ്ക്ക് 'എക്‌സ്‌പെയറി ഡെയ്റ്റ്' ഇല്ല, അഥവാ തേയില കേടുവരാത്ത ഒന്നാണ് എന്ന് പലരുംധരിക്കാറുണ്ട്. അത് സത്യമല്ല. തേയിലയും ഒരു സമയം കഴിഞ്ഞാല്‍- അതല്ലെങ്കില്‍ വൃത്തിയായിസൂക്ഷിച്ചില്ലെങ്കിലെല്ലാം ചീത്തയായിപ്പോകുന്നത് തന്നെയാണ്. തേയിലയുടെ പ്രകൃതിദത്തമായഗന്ധത്തില്‍ വ്യത്യസ്തമായ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ തേയില ചീത്തയായതായി മനസിലാക്കാം.

പ്രധാനമായും ഗന്ധത്തിലെ വ്യത്യാസത്തിലൂടെ തന്നെയാണ് ഇത് മനസിലാവുക.

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഗ്രീന്‍ ടീയെ ധാരാളമായി ആശ്രയിക്കുന്നത് കാണാറുണ്ട്.എന്നാല്‍ ഗ്രീന്‍ ടീ കഴിച്ചത് കൊണ്ട് മാത്രം വണ്ണം കുറയ്ക്കാനാകില്ല. ഡയറ്റ്- വ്യായാമം പോലുള്ളമറ്റ് പ്രവര്‍ത്തനങ്ങളും ഇതിനൊപ്പം ചെയ്യേണ്ടതുണ്ട്.

TEA IMPORTANCE
Advertisment