Advertisment

'സൂമി'നോട് പോകാന്‍ പറ, ഇവിടെ മലയാളിയുടെ വീ കണ്‍സോള്‍ ഉണ്ട് ! കേന്ദ്രസര്‍ക്കാരിന്റെ ഇന്നോവേഷന്‍ ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടി ആലപ്പുഴയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി; 'വീ കണ്‍സോള്‍ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂളായത് രണ്ടായിരം കമ്പനികളെ മറികടന്ന്

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് തയ്യാറാക്കാനുള്ള ഇന്നവേഷന്‍ ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടിയത് ആലപ്പുഴയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനി. ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടെക്ജൻഷ്യയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഇതോടെ ജോയ് സെബാസ്റ്റ്യന്റെ ടീം ഡിസൈൻ ചെയ്ത വീ കൺസോൾ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിംഗ് ടൂളായി മാറി. ഇത്രയും നാള്‍ സൂമായിരുന്നു രാജ്യത്ത് കൂടുതലായും വീഡിയോ കോണ്‍ഫറന്‍സിംഗിന് ഉപയോഗിച്ചിരുന്നത്.

ഒരു കോടി രൂപയും മൂന്ന് വര്‍ഷത്തെ കരാറും കമ്പനിക്ക് സമ്മാനമായി ലഭിക്കും. മന്ത്രി രവിശങ്കര്‍ പ്രസാദാണ് വാര്‍ത്താസമ്മേളനത്തില്‍ വിജയികളെ പ്രഖ്യാപിച്ചത്. രണ്ടായിരത്തോളം കമ്പനികളെ മറികടന്നാണ് ടെക്ജന്‍ഷ്യ ഈ നേട്ടം കരസ്ഥമാക്കിയത്.

ആദ്യ ഘട്ടത്തിൽ 12 ടീമുകളെയാണ് തിരഞ്ഞെടുത്തത്. അതിൽ നിന്നു 3 ടീമുകളാണ് അവസാന റൗണ്ടിൽ. കേരളത്തിൽനിന്നുള്ള ഏകകമ്പനിയായിരുന്നു‌ ടെക്ജെൻഷ്യ.

https://www.facebook.com/reachjoyps/posts/1611714825678157

Advertisment