Advertisment

‘തൈമാവിൻ തണലിൽ തളിരുണ്ണും മൈനേ, വരിനെല്ലിൻ കതിരാൽ വിരുന്നൂട്ടാം നിന്നെ'....... സംഗീത വിരുന്നൊരുക്കി ടിനു ടെല്ലെൻസ്

New Update

publive-image

Advertisment

ലയാളി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഗാനങ്ങളിലൊന്നാണ് 1997ല്‍ പുറത്തിറങ്ങിയ 'ഒരു യാത്രാമൊഴി' എന്ന ചിത്രത്തിലെ 'തൈമാവിന്‍ തണലില്‍' എന്ന പാട്ട്. എം.ജി.ശ്രീകുമാറും കെ.എസ്.ചിത്രയും ചേർന്നാണ് ഈ ഗാനം ആലപിച്ചത്. ഇളയരാജയുടെ സംഗീതത്തിൽ പിറന്ന പാട്ടിനു വരികളൊരുക്കിയത് ഗിരീഷ് പുത്തഞ്ചേരി.

ഈ ഗാനത്തിന്റെ കവര്‍ പതിപ്പൊരുക്കി രംഗത്തെത്തിയിരിക്കുകയാണ് പിന്നണി ഗായിക ടീനു ടെല്ലെന്‍സ്. യഥാർഥ ഗാനത്തിന്റെ തനിമ ചോരാതെയാണ് ടീനു പാട്ടൊരുക്കിയത്.

വിജയ് യേശുദാസിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്. സനീഷ് സെബാസ്റ്റ്യൻ ആണ് ഗാനരംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. ദൃശ്യങ്ങൾ ഒപ്പിയെടുത്തത് ജെബിൻ ജേക്കബ്. ശ്രീജേഷ് ശ്രീധരൻ പാട്ടിന്റെ എഡിറ്റിങ് നിർവഹിച്ചു. ഫ്രാൻസിസ് സേവ്യർ വയലിനിലും സന്ദീപ് മോഹൻ ഗിറ്റാറിലും ഈണം കൊരുത്തു.

റിലീസ് ചെയ്ത് ഇതിനോടകം നിരവധി പേരാണു ഗാനം ആസ്വദിച്ചത്. കവർ പതിപ്പിന്റെ ദൃശ്യഭംഗിയും ആവിഷ്കാര മികവും പാട്ടിനെ ഏറെ മികച്ചതാക്കി എന്നാണ് പ്രേക്ഷക പ്രതികരണം.

Advertisment