Advertisment

കേരള ഹോട്ടൽ& റസ്‌റ്റോറന്‍റ് അസ്സോസിയേഷൻ വായ മൂടിക്കെട്ടി പ്രതിഷേധ ജാഥ നടത്തി

New Update

താമരശ്ശേരി :കേരള ഹോട്ടൽ &റസ്‌റ്റോറന്റ് അസ്സോസിയേഷൻ താമരശ്ശേരി യൂണിറ്റ് വായ മൂടിക്കെട്ടി പ്രധിഷേധ റാലിയും പൊതുയോഗവും നടത്തി .അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു .

Advertisment

publive-image

അല്ലാത്ത പക്ഷം ഹോട്ടൽ വ്യവസായ മേഖലയും കൂൾബാറും ബേക്കറിയും തകർച്ചയുടെ വക്കിലാണെന്നും ഇങ്ങനെ തുടരുകയാണെങ്കിൽ ഈ മേഖല അടച്ചു പൂട്ടേണ്ടിവരുമെന്നും യോഗം അഭിപ്രായപ്പെട്ടു

ജില്ലാ പ്രസിഡന്റ് .ടി.വി .മുഹമ്മദ് സുഹൈൽ ഉത്ഘാടനം ചെയ്തു .മേഖല പ്രസിഡണ്ട് കബീർ ഹുമയൂൺ അദ്ധ്യക്ഷം വഹിച്ചു .സംസ്ഥാന സെക്രട്ടറി ജി .സുഗുണൻ മുഖ്യ പ്രഭാഷണം നടത്തി .

ആശംസകളർപ്പിച്ചുകൊണ്ട് ജംഷിദ് മലബാർ ,അശോകൻ ഗോകുലം ,വിജയൻ കൂടരഞ്ഞി ,ഇ .പി .അബൂബക്കർ ഹാജി ,അബ്ദുൽ ലത്തീഫ് ,യൂസഫ് ,രജീഷ് കുമാർ എന്നിവർ സംസാരിച്ചു .നവാസ് മേപ്പാട്ട് സ്വാഗതവും നാഫി നന്ദിയും പറഞ്ഞു

thamaraseri
Advertisment