Advertisment

ബി.ജെ.പിയുടെ ലക്ഷ്യം വികസനമല്ല, ഹിന്ദുരാഷ്ട്രം സ്ഥാപിക്കല്‍: ശശി തരൂര്‍

New Update

കൊല്‍ക്കത്ത: ബി.ജെ.പിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രം സ്ഥാപിക്കലാണെന്നും വികസനമല്ലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. രാജ്യം ഭരിക്കുന്ന 'തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാങ്' രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്നും കൊല്‍ക്കത്ത ലിറ്റററി മീറ്റില്‍ ശശി തരൂര്‍ പറഞ്ഞു. വികസനത്തിന്റേതായ യാതൊരു മനോഭാവവും രാജ്യത്തെ ഭരിക്കുന്ന പാര്‍ട്ടിക്ക് ഇല്ല. ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് അവര്‍.

Advertisment

publive-image

യഥാര്‍ത്ഥ 'തുക്ക്‌ഡെ തുക്ക്‌ഡെ' സംഘം രാജ്യത്തെ കഷ്ണങ്ങളാക്കി വിഭജിച്ചുകൊണ്ടിരിക്കുകയാണ്. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ പ്രയോഗിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനാണ് ബി.ജെ.പി നേതാക്കള്‍ 'തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാങ്' എന്ന പ്രയോഗം ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷത്തെയും അവരെ പിന്തുണയ്ക്കുന്ന സംഘടനകളെയുമാണ് അവര്‍ ലക്ഷ്യം വെയ്ക്കുന്നത്.

മതം ദേശീയതയെ നിര്‍ണ്ണയിക്കുന്ന ഒന്നാണോ? മതേതര ഇന്ത്യക്കുവേണ്ടിയാണ് മഹാത്മാ ഗാന്ധി പ്രയത്‌നിച്ചത്. അതേസമയം, പാകിസ്ഥാന്‍ ഇസ്ലാമിക രാഷ്ട്രമായി മാറി. എല്ലാവര്‍ക്കും തുല്ല്യത ഉറപ്പാക്കുന്നതാണ് നമ്മുടെ ഭരണഘടന. മതം അടിസ്ഥാനമാക്കിയുള്ള പൗരത്വത്തെ ഭരണഘടന അംഗീകരിക്കുന്നില്ല. മുസ്ലിമുകളെ ഒഴിവാക്കി മതത്തെ അടിസ്ഥാനമാക്കി രാജ്യത്ത് ആദ്യമായാണ് പൗരത്വം നിര്‍ണ്ണയിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.

shashi tharoor kolkata
Advertisment