Advertisment

ടിക് ടോക്ക് മുതല്‍ പാരലല്‍ സ്‌പേസ് വരെ; ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലുള്ള 52 ചൈനീസ് ആപ്പുകളുടെ പേരുകള്‍

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ആപ്പുകള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തമായിരുന്നു. അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ സൈനികര്‍ ചൈനീസ് സേനയുമായുള്ള സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചതോടെ ചൈനയുടെ ആപ്പുകള്‍ ബഹിഷ്‌കരിക്കണമെന്ന പ്രചാരണത്തിന് കൂടുതല്‍ ശക്തിയേറി.

എന്നാല്‍ ചൈനയുമായുള്ള 52 ആപ്പുകളെ സസൂഷ്മം നിരീക്ഷിക്കുകയാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍. ടിക് ടോക്ക്, സൂം, ക്‌സെന്‍ഡര്‍ തുടങ്ങിയവ അതില്‍ ചിലതാണ്. ഈ ആപ്പുകള്‍ വിലക്കുകയോ അല്ലെങ്കില്‍ ഇതു സംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയോ ചെയ്യണമെന്ന് ഏജന്‍സികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിരീക്ഷണത്തിലുള്ള 52 ആപ്പുകള്‍...

ടിക് ടോക്ക്, വോള്‍ട്ട്-ഹൈഡ്, വിഗോ വീഡിയോ, ബിഗോ ലൈവ്, വെയ്ബോ, വീചാറ്റ്, ഷെയര്‍ ഇറ്റ്, യുസി ന്യൂസ്, യുസി ബ്രൗസര്‍, ബ്യൂട്ടിപ്ലസ്, കെ്‌സന്‍ഡര്‍, ക്ലബ് ഫാക്ടറി, ഹലോ, ലൈക്ക്, ക്വായ്, റോംവെ, ഷെയ്ന്‍, ന്യൂസ്‌ഡോഗ്, ഫോട്ടോ വണ്ടര്‍, ആപസ് ബ്രൗസര്‍, വിവ വീഡിയോ- ക്യു വീഡിയോ, പെര്‍ഫെക്ട് കോര്‍പ്പ്, സിഎം ബ്രൗസര്‍, വൈറസ് ക്ലീനര്‍ (ഹൈ സെക്യൂരിറ്റി ലാബ്), എംഐ കമ്മ്യൂണിറ്റി, ഡിയു റെക്കോര്‍ഡര്‍, യൂകാം മേക്കപ്പ്, എംഐ സ്റ്റോര്‍, 360 സെക്യൂരിറ്റി, ഡിയു ബാറ്ററി സേവര്‍, ഡിയു ബ്രൗസര്‍, ഡിയു ക്ലീനര്‍, ഡിയു പ്രൈവസി, ക്ലീന്‍ മാസ്റ്റര്‍ - ചീറ്റാ, കാഷേ ക്ലിയര്‍ ഡിയു ആപ്പ്‌സ് സ്റ്റുഡിയോ, ബൈദു ട്രാന്‍സിലേറ്റ്, ബൈദു മാപ്പ്, വണ്ടര്‍ ക്യാമറ, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍, ക്യുക്യു ഇന്റര്‍നാഷണല്‍, ക്യുക്യു ലോഞ്ചര്‍, ക്യുക്യു സെക്യൂരിറ്റി സെന്റര്‍, ക്യുക്യു പ്ലെയര്‍, ക്യുക്യു മ്യൂസിക്, ക്യുക്യു മെയില്‍, ക്യുക്യു ന്യൂസ്ഫീഡ്, വിസിങ്ക്, സെല്‍ഫിസിറ്റി, ക്ലാഷ് ഓഫ് കിങ്‌സ്, മെയില്‍ മാസ്റ്റര്‍, എംഐ വീഡിയോ കോള്‍-ഷവോമി, പാരലല്‍ സ്‌പേസ്.

Advertisment