Advertisment

സൂര്യഗ്രഹണവും കോഴിമുട്ടയും : ഈ വാർത്ത ശുദ്ധ അസംബന്ധമാണ് !!

New Update

publive-image

Advertisment

സൂര്യഗ്രഹണം നടന്ന സമയത്ത് കോഴിമുട്ട ചിത്രത്തിൽക്കാണുന്നതുപോലെ നിവർന്നുനിന്നു എന്ന വാർത്ത ഇന്നത്തെ പത്രദൃശ്യമാദ്ധ്യമങ്ങളിലെല്ലാം കൗതുകകരമായ ഒന്നായിരുന്നു.

മലേഷ്യ,ഇൻഡോനേഷ്യ എന്നിവിടങ്ങളിൽനിന്നാണ് ഇത് പ്രചരിച്ചിരുന്നത്. ഇത് ഒരുകൂട്ടം ശാസ്ത്രസാങ്കേ തികവിദ്യയിൽ നിപുണരായ യുവാക്കളുടെ ട്രിക്കാണെന്നാണ് മലേഷ്യൻ സയൻസ് യൂണിവേഴ്സിറ്റിയിലെ റിട്ടയേർഡ് പ്രൊഫസറും ഭൗതിക ശാസ്ത്രജ്ഞനുമായ ഡോക്ടർ ചോംഗ് ഹോം യുവ് അഭിപ്രായപ്പെടുന്നത്.

പ്ലേറ്റ്,ഫ്രൈ പാൻ ,തൂക്കായുള്ള സ്ഥലം ഒക്കെയാണ് മുട്ട ഇതേ രീതിയിൽ നിർത്താനായി അവർ തെരഞ്ഞെടുത്തതും വീഡിയോ നിർമ്മിച്ചതും.

ശാസ്ത്രലോകം ഇതിനെ അംഗീകരിക്കുന്നില്ല. ഇങ്ങനെയൊരു സിദ്ധാന്തം പോലും നിലവിലില്ലെന്നാണ് ചോംഗ് പറയുന്നത്.

വളരെ പരിശീലനം നേടിയവർ ചെയ്യുന്ന ഒരു വിദ്യമാത്രമാണിത്.ഉദാഹരണമായി നാം മനസ്സിലാ ക്കേണ്ടത് സൂര്യഗ്രഹണസമയത്ത് ഗുരുത്വ ആകർഷണം വർദ്ധിക്കുന്നുവെങ്കിൽ മുട്ട മാത്രമാണോ നേരേ നിൽക്കേണ്ടത് എന്നതാണ്. ഇങ്ങനെ മുട്ട നിവർന്നുനിൽക്കുന്ന പരീക്ഷണം ഗ്രഹണദിവസമല്ല മറ്റേത് ദിവസം നടത്തിയാലും ഇവർക്ക് വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.

സൂര്യഗ്രഹണം എന്നത് വർഷങ്ങൾക്കുശേഷം സംഭവിക്കുന്ന ഒരപൂർവ്വപ്രതിഭാസമാണെന്ന ധാരണയാണ് ആദ്യം നാം മാറ്റേണ്ടത്.

സൂര്യഗ്രഹണം ഒരു വർഷം രണ്ടും മൂന്നും ചിലപ്പോൾ അഞ്ചുതവണവരെ ലോകത്തി ന്റെ പല ഭാഗങ്ങളിലായി ഉണ്ടാകാറുണ്ട് എന്നുമറിയുക. നമ്മുടെ നാട്ടിൽനടക്കുന്ന ചില സൂര്യഗ്രഹണങ്ങൾ നാമറിയുന്നതുപോലുമില്ല എന്നതും വാസ്തവം.

ഇത്തവണ വളരെ അപൂർവ്വമായി സംഭവിക്കുന്ന വിശാലവും പൂർണ്ണവുമായ സൂര്യഗ്രഹണവും റിംഗ് ഓഫ് ഫയറും ( വജ്രമോതിരം) ഇന്ത്യ,ഗൾഫ്,ചൈന,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ ദൃശ്യമായതിനാലാണ് ഇപ്പോൾ നടന്ന സൂര്യഗ്രഹണത്തിന് ഇത്രയും വാർത്താപ്രാധാന്യം കൈവന്നത്.

അതുകൊണ്ട് ഇത്തരം അബദ്ധജടിലമായ വാർത്തകൾ അതിന്റേതായ അവജ്ഞയോടെ തള്ളിക്കളയുക. ശാസ്ത്രസത്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോകുക.

kanappurangal
Advertisment