Advertisment

ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റക്കാര്‍ ഇന്ത്യക്കാര്‍ , സൗദിയില്‍ 25 ലക്ഷം, മൂന്നാം സ്ഥാനത്ത്.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്: ലോകത്തെ കുടിയേറ്റങ്ങളില്‍ ഏറ്റവും മുന്നില്‍ ഇന്ത്യക്കാര്‍,  ഇരുപത്തിയഞ്ച് ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് സൗദിയിലുള്ളത് ലോകത്ത്  മൂന്നാം സ്ഥാനമാണിത്   അതേസമയം സൗദിയില്‍ കോവിഡ് കാലത്ത് കുടിയേറ്റങ്ങള്‍ക്ക് 30 ശതമാനത്തിന്റെ കുറവുണ്ടായി. 2019നും 2020 ഇടയില്‍ ഏകദേശം ഇരുപത് ലക്ഷം കുടിയേറ്റക്കാരുടെ കുറവുണ്ടായി.

Advertisment

publive-image

51 ദശലക്ഷം പേര്‍ കുടിയേറിയത് അമേരിക്കയിലേക്കാണ് അതുകൊണ്ട് തന്നെ ഏറ്റവും വലിയ കൂടിയേറ്റ രാജ്യമായി അമേരിക്കയെന്ന് ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ മൊത്തം കണക്ക് എടുത്ത് നോക്കുയാണെങ്കില്‍ അമേരിക്കയില്‍ മാത്രം 18 ശതമാനത്തോളം കുടിയേറ്റക്കാര്‍ എത്തിയിട്ടുണ്ട്.

ജര്‍മനിയാണ് രണ്ടാം സ്ഥാനത്തുള്ള രാജ്യം. 2020ന്റെ അവസാനത്തോടെ സ്വന്തം രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ 281 ദശലക്ഷം വരും. ഒരു കോടി എണ്‍പത് ലക്ഷം ഇന്ത്യക്കാരാണ് ഇന്ത്യക്ക് പുറത്ത് താമസിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത് യുഎഇയിലാണ്. ഇവിടെ മുപ്പത്തിയഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്.

Advertisment