Advertisment

ജോസ് കെ. മാണി വ്യാജവാര്‍ത്തകളുടെ ഇരയാകുകയായിരുന്നു. സ്വകാര്യജീവിതം വരെ നീണ്ട വേട്ടയാടല്‍. എംപിയായിരിക്കെ അദ്ദേഹം കൊണ്ടുവന്ന സയന്‍സ് സിറ്റി, ട്രിപ്പിള്‍ ഐടി, കേന്ദ്രീയ വിദ്യാലയങ്ങള്‍, രാജ്യാന്തര നിലവാരമുള്ള റോഡുകള്‍ ഒക്കെ വിസ്മരിക്കപ്പെട്ടു. എന്നാല്‍ ഈ പരാജയങ്ങള്‍ക്കുശേഷവും അപഹരിക്കപ്പെട്ട ഇടങ്ങളെപ്പറ്റി വിലപിക്കുകയല്ല, കാണേണ്ടത് കാണാതെ പോയ കണ്ണുകളെത്തേടിപ്പോവുകയാണ് അദ്ദേഹം ചെയ്യുന്നത് - ജോസ് കെ. മാണിയുടെ പരാജയത്തെ ട്രോളി പാലാ കോളേജിലെ യുവ അസി. പ്രൊഫസറുടെ കുറിപ്പ് !

author-image
admin
Updated On
New Update

സത്യം പറയുന്നത് സത്യാനന്തരകാലത്ത് ഒരു വിപ്ലവാത്മക കലയായി മാറുകയാണ്. വികാരപ്രകടനത്തെ തന്ത്രപരമായി കൈകാര്യം ചെയ്യുന്നതിനു വേണ്ടി വ്യാജവാർത്തകൾ പടച്ചു വിടുന്നത് സത്യാനന്തര യുഗത്തിൻ്റെ സവിശേഷതയായി ജെറി സിൻഫീൽഡ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Advertisment

അതിൻ്റെ ഇരകളായി മാറുന്നവരിൽ പ്രധാനികൾ പലപ്പോഴും രാഷ്ട്രീയ നേതാക്കന്മാരാണ്. ലോകമെങ്ങും അതാണ് സ്ഥിതി. നമ്മുടെ നാടും അതിനപവാദമല്ല. അത്തരം ഒരവസ്ഥയെ നേരിടേണ്ടി വന്നവരിൽ ഒരാളായിട്ടാണ് ജോസ് കെ.മാണിയെ വിലയിരുത്തേണ്ടതെന്ന് പറയുകയാണ് പാലാ സെന്റ് തോമസ് കോളേജിലെ, യുവ അസിസ്റ്റന്റ് പ്രൊഫസറായ തോമസ് സ്‌കറിയ.

publive-image

തോമസ് സ്‌കറിയയുടെ ഫേസ്ബുക്ക് പോസ്റ്റ്...

കാറ്റിൽ നിന്നുലയാനല്ലാതെ വേരുകളിലൂന്നി സഞ്ചരിക്കാനാവാത്ത സസ്യങ്ങളെ നിഷ്കളങ്ക സ്വാർത്ഥർ എന്ന് കവിയും ദാർശനികനുമായ ജോർജ് സന്തയാന വിശേഷിപ്പിച്ചിട്ടുണ്ട്. മനുഷ്യൻ്റെ കാര്യമതല്ലല്ലോ.

പൊതുജനാഭിപ്രായത്തെക്കുറിച്ചും സന്തയാന എഴുതിയിട്ടുണ്ട്. അത് കാറ്റ് പോലെയാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ പക്ഷം. ചില സന്ദർഭങ്ങളിൽ ആഞ്ഞുവീശും. ചിലപ്പോൾ മന്ദഗതിയിലാവും. അഭിപ്രായങ്ങളും അങ്ങനെയാണ്.

കെട്ടിച്ചമച്ചതാകാം ചിലത് എന്നും പറയാം.എന്നാൽ, നമ്മൾ ജീവിക്കുന്ന ഡിജിറ്റൽ യുഗത്തിൽ പലതും കെട്ടിച്ചമതാ കാമെന്നതിന് കനം കൂടി വരുകയാണ്.ഇൻ്റർനെറ്റും സ്മാർട്ട് ഫോണും സമൂഹ മാധ്യമങ്ങളും കുടിച്ചേർന്ന് പ്രചരിപ്പിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. സത്യം പറയുന്നത് സത്യാനന്തരകാലത്ത് ഒരു വിപ്ലവാത്മക കലയായി മാറുകയാണ്.

വികാരപ്രകടനത്തെ തന്ത്രപരമായി കൈകാര്യം ചെയ്യുന്നതിനു വേണ്ടി വ്യാജവാർത്തകൾ പടച്ചു വിടുന്നത് സത്യാനന്തര യുഗത്തിൻ്റെ സവിശേഷതയായി ജെറി സിൻഫീൽഡ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിൻ്റെ ഇരകളായി മാറുന്നവരിൽ പ്രധാനികൾ പലപ്പോഴും രാഷ്ട്രീയ നേതാക്കന്മാരാണ്. ലോകമെങ്ങും അതാണ് സ്ഥിതി. നമ്മുടെ നാടും അതിനപവാദമല്ല. അത്തരം ഒരവസ്ഥയെ നേരിടേണ്ടി വന്നവരിൽ ഒരാളായിട്ടാണ് ജോസ് കെ.മാണിയെ വിലയിരുത്തേണ്ടത്.

എത്രയെത്ര ആരോപണങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. അധികാര രാഷ്ടീയത്തിനു വേണ്ടി നിലകൊള്ളുന്ന വ്യക്തി എന്നു തുടങ്ങി സ്വകാര്യ ജീവിതത്തിലേക്കു വരെ നീളുന്ന കെട്ടിച്ചമച്ച ആരോപണ ശരങ്ങൾക്കു വിധേയനായി അദ്ദേഹം.

അതിലൊക്കെ സത്യമെത്രയെന്നു തിരിച്ചറിയാൻ സാധിക്കില്ല എന്നതാണ് സത്യാനന്തര യുഗത്തിൻ്റെ പരിമിതി.എം.പി. ആയിരുന്ന കാലഘട്ടത്തിൽ അദ്ദേഹം കൊണ്ടുവന്ന പദ്ധതികൾ, സയൻസ് സിറ്റി, മേൽപ്പാലം, ട്രിപ്പിൾ ഐ റ്റി ഒക്കെ വിസ്മരിക്കപ്പെട്ടു.

ഒരു താലൂക്കിൽ രണ്ട് കേന്ദ്രിയ വിദ്യാലയങ്ങൾ കൊണ്ടുവന്നതും ഒരു പാർലമെൻ്റ് മണ്ഡലത്തിൽ ഒന്നിലധികം പാസ്പോർട്ട് ഓഫീസുകൾ കൊണ്ടുവന്നതും മറന്നേ പോയി. രാജ്യാന്തര നിലവാരമുള്ള റോഡുകളെക്കുറിച്ച് ഓർത്തതേയില്ല.ദീർഘവീക്ഷണമുള്ള ഒരാൾക്കേ വിദ്യാഭ്യാസ ,ശാസ്ത്ര സാങ്കേതിക രംഗത്തൊക്കെ പദ്ധതികൾ കൊണ്ടുവരാൻ കഴിയൂ.

എന്നാൽ, പാലായിലെ തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷമുള്ള ജോസ് കെ.മാണിയുടെ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പു കാലത്ത് ആഞ്ഞുവീശിയ വാർത്തകളെ അപ്രസക്തമാക്കുന്നതാണ്.

സ്പർദ്ധയും അഹങ്കാരവുമൊന്നും പുലർത്താതെ കോവിഡ് ദുരിതപർവത്തെ അതിജീവിക്കാൻ പാടുപെടുന്ന സമൂഹത്തിൽ ഒരു രാഷ്ടീയ നേതാവ് അനുഷ്ഠിക്കേണ്ട ദൗത്യങ്ങൾ നിസ്വാർത്ഥമായി അദ്ദേഹം ഏറ്റെടുക്കുന്നതാണ് കണ്ടത്.

തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുകയും നിലപാടുകളിൽ നിന്നു വ്യതിചലിക്കാതിരിക്കുകയും ചെയ്യുന്നവരാണ് എതു പ്രതിസന്ധികളെയും മറികടക്കുന്നത്. സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും ആ ഇടപെടലുകളെ ലക്ഷ്യത്തിലെത്തിക്കുകയുമാണ് വേണ്ടതെന്ന ബോധ്യം ഈ സൗമ്യനായ രാഷ്ട്രീയ നേതാവിൻ്റെ സമീപകാല പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്.

വെല്ലുവിളിക്കലും ശാപവചസ്സുകളുതിർക്കലും അദ്ദേഹത്തിൻ്റെ ശൈലിയല്ല.മാന്യമായി മാത്രം പ്രതികരിക്കുന്ന ഒരാൾ. അപഹരിക്കപ്പെട്ട ഇടങ്ങളെച്ചൊല്ലി വിലപിക്കുകയല്ല അദ്ദേഹത്തിൻ്റെ ശൈലി.

കാണേണ്ടത് കാണാതെ പോയ കണ്ണുകളെത്തേടിപ്പോവുകയാണ് അദ്ദേഹം ചെയ്യുന്നത്. നമ്മൾ നിഷ്കളങ്ക സ്വാർത്ഥരായിപ്പോകുന്നതു കൊണ്ടാണ് വ്യാജവാർത്തകളുടെ നിജസ്ഥിതി തേടിപ്പോകാത്തത്.അങ്ങനെ തേടിപ്പോകുന്നവർക്ക് തങ്ങളെടുത്ത ചില തീരുമാനങ്ങളെക്കുറിച്ചോർത്ത് ദുഃഖിക്കേണ്ടി വരില്ലേ?

jose k mani
Advertisment