Advertisment

തൊട്ടപ്പനെ 'വെട്ടിക്കൂട്ടി'.. വേദനയോടെ പിന്നണിക്കാര്‍

New Update

ഏറെ പ്രശംസ നേടിയ ചിത്രമാണ് ഷാനവാസ് ബാവക്കുട്ടിയുടെ 'തൊട്ടപ്പന്‍'. വിനായകന്‍ നായകനായി എത്തിയ ചിത്രം  കഴിഞ്ഞദിവസം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരുന്നു. എന്നാല്‍, സിനിമയുടെ വ്യാജനും തൊട്ടടുത്ത ദിവസം യുട്യൂബില്‍ അപ്ലോഡ് ചെയ്തു.

Advertisment

publive-image

സിനിമയുടെ പല പ്രധാനഭാഗങ്ങളും നീക്കം ചെയ്താണ് ചിത്രം യുട്യൂബില്‍ അപ്ലോഡ് ചെയ്തത്. ഇത് ഇനിയുടെ നിലവാരത്തെ തന്നെയാണ് തകര്‍ക്കുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

'തൊട്ടപ്പന്‍' സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ കുറിപ്പ്:

പ്രേക്ഷകരെല്ലാം മികച്ച അഭിപ്രായങ്ങള്‍ പങ്കുവെച്ച തൊട്ടപ്പന്‍ ഈ ആഴ്ച്ച നെറ്റ്ഫ്‌ലിക്‌സിലും റിലീസ് ആയിരുന്നു. തിയറ്ററില്‍ സിനിമ കാണാതിരുന്നവര്‍ ഓണ്‍ലൈന്‍ റിലീസിനുശേഷം നല്ല അഭിപ്രായങ്ങള്‍ അറിയിച്ചതിലും ഏറെ സന്തോഷം. ഇപ്പോള്‍ സിനിമയുടെ വ്യജപതിപ്പിപ്പും ഓണ്‍ലൈനില്‍ വ്യാപകമായിരിക്കുകയാണ്. എന്നാല്‍, സിനിമയോട് നീതിപുലര്‍ത്താതെ രണ്ടര മണിക്കൂര്‍ ഉള്ള ചിത്രം, രണ്ട് മണിക്കൂറില്‍ താഴെയാക്കി ചുരുക്കിയാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

മുഴുവന്‍ സിനിമ പ്രേക്ഷകരെ കാണിക്കാനുള്ള സന്മനസ്സെങ്കിലും നിങ്ങള്‍ കാണിക്കണമായിരുന്നു. രണ്ടര മണിക്കൂര്‍ സിനിമയെ രണ്ട് മണിക്കൂറില്‍ താഴെയാക്കി ചുരുക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന ആസ്വാദന നിലവാരത്തെ കുറിച്ച് ഏറെ വിഷമമുണ്ട്. നിങ്ങളുടെ ഇത്തരമൊരു ക്രൈം സിനിമയുടെ നിലവാരത്തെയും, പ്രേക്ഷകന് ലഭിക്കേണ്ട കാഴ്ച്ച അനുഭവത്തെയും തന്നെ തകര്‍ക്കുന്ന ഒന്നായെ കാണാനാകൂ..സിനിമയ്ക്ക് വരുന്ന സാമ്പത്തിക നഷ്ടത്തിനേക്കാള്‍ സിനിമയെന്ന കലാരൂപത്തെ തകര്‍ക്കുന്ന ഒന്നാണ് ഇത്.

അതേസമയം, നിങ്ങള്‍ ഇത് യൂട്യൂബില്‍ അപ്ലോഡ് ചെയ്തതില്‍ ഒരു പരാതിയോ പരിഭവമോ ഞങ്ങള്‍ക്കില്ല, പക്ഷേ ഈ സിനിമയുടെ നിലവാരത്തെ തന്നെയാണ് അറിഞ്ഞോ അറിയാതയോ നിങ്ങള്‍ തകര്‍ക്കുന്നത് എന്നതില്‍ ഏറെ ദുഃഖമുണ്ട്. നിങ്ങളുടെ പറമ്പിലെ വാഴക്കുല മോഷ്ട്ടിച്ചിട്ട് ആ പഴത്തിന് നല്ല സ്വാദായിരുന്നു എന്ന് പറയുന്നവരോട് നിങ്ങളള്‍ എന്ത് പറയും? എന്ന് ചോദിച്ചുകൊണ്ടാണ് കുറിപ്പ് നിര്‍ത്തുന്നത്.

malayalam movie thottappan
Advertisment