Advertisment

തൃശൂരിന് മുകളിൽ വട്ടം കറങ്ങിയത് നാല് ഹെലികോപ്റ്ററുകൾ; പരിഭ്രാന്തരായ ആളുകൾ പൊലീസിനെ വിളിച്ചു, ഒടുവില്‍ പൊലീസ് കണ്ടെത്തിയ വിവരം അറിഞ്ഞ്‌ അന്തംവിട്ട് ജനം

New Update

തൃശൂർ: തൃശൂരിന് മുകളിൽ വട്ടം കറങ്ങിയത് നാല് ഹെലികോപ്റ്ററുകൾ. കഴിഞ്ഞയാഴ്ചയാണ് സംഭവം. കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആളും അനക്കവുമില്ലാത്ത നഗരത്തിന്റെ മുകളിൽ ഹെലികോപ്റ്ററുകൾ പറന്നു തുടങ്ങിയതോടെ ആളുകളും പരിഭ്രാന്തിയിലായി. ഇടയ്ക്കിടയ്ക്ക് ഹെലികോപ്റ്ററുകൾ വട്ടമിട്ട് പറക്കുന്നത് കാണുന്നുണ്ടെന്ന് മറ്റു ചിലർ പറയുക കൂടി ചെയ്തതോടെ ആശങ്കയുടെ അളവും വർദ്ധിച്ചു.

Advertisment

publive-image

ആശങ്കയിലായ ആളുകൾ വെറുതെ ഇരുന്നില്ല. ചിലർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് കാര്യം പറഞ്ഞപ്പോൾ മറ്റു ചിലർ മാധ്യമസ്ഥാപനങ്ങളിലേക്ക് വിളിക്കുകയാണ് ചെയ്തത്. നാല് ഹെലികോപ്റ്ററുകൾ തുടർച്ചയായി നഗരത്തിന് മുകളിൽ കൂടെ എന്തിനാണ് ഇങ്ങനെ പറക്കുന്നതെന്നായിരുന്നു എല്ലാവരുടെയും ആശങ്ക. ഒടുവിൽ പൊലീസ് തന്നെ അതിന് ഉത്തരം കണ്ടെത്തി.

ആദ്യഘട്ടത്തിൽ തന്നെ പൊലീസ് ചെയ്തത് നഗരത്തിൽ ഹെലികോപ്റ്റർ സ്വന്തമായുള്ള ബിസിനസുകാരെ വിളിച്ച് ചോദിക്കുകയായിരുന്നു. അപ്പോഴാണ് സംഗതി മനസിലായത്. ജില്ലയിലെ വൻ വ്യവസായികളും ബിസിനസുകാരുമായ നാലഞ്ചുപേർക്ക് സ്വന്തമായി ഹെലികോപ്റ്ററും ചെറുവിമാനവും ഒക്കെയുണ്ട്. കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇവയൊക്കെ വെറുതെ ഇട്ടിരിക്കുകയാണ്.

ലോക്ക്ഡൗണിനെ തുടർന്ന് യാത്രകൾ തടസപ്പെട്ടതാണ് ഇതിന് കാരണം. ഹെലികോപ്റ്ററും ഒരു യന്ത്രം മാത്രമാണല്ലോ. കുറേ ദിവസങ്ങൾ തുടർച്ചയായി പ്രവർത്തിക്കാതിരുന്നാൽ കേടുപാടുകൾ സംഭവിക്കാം. ചിലപ്പോൾ ബാറ്ററിക്ക് പ്രശ്നങ്ങളും ഉണ്ടാകാം. അതുകൊണ്ടാണ് ഇടയ്ക്കിടെ ഹെലികോപ്റ്റർ ഒന്നു പറത്തി നോക്കുന്നത്.

helicopter
Advertisment