New Update
ഇസ്തംബുള്‍: വടക്കന്‍ തുര്‍ക്കിയിലെ ഇന്കുമുവില് കരിങ്കടല്‍ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി മൂന്നു പേര് മരിച്ചു. ആറു പേരെ തുര്‍ക്കി തീരരക്ഷാസേന രക്ഷപ്പെടുത്തി.യുക്രെയ്നിയന്‍ കപ്പലായ ആര്വിനാണ് മുങ്ങിയത്.
Advertisment
ബള്‍ഗേറിയയില്‍നിന്ന് ജോര്‍ജിയയിലേക്കു പോവുകയായിരുന്നു കപ്പല്‍. മോശം കാലാവസ്ഥയെ തുടര്‍ന്ന് തുര്‍ക്കിയിലെ ബാര്ട്ടിന് തുറമുഖത്ത് അടുപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണു മുങ്ങിയതെന്ന് തീരരക്ഷാ സേന അറിയിച്ചു.12 പേരാണ് കപ്പലിലുണ്ടായിരുന്നത്.