Advertisment

ഇത് ടിപ്പു സുൽത്താനല്ല

New Update

ടിപ്പു സുൽത്താന്റേത് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വളരെ നാളുകളായി പ്രചരിക്കുന്ന ഒരു ഫോട്ടോയാണ് ഇടതുവശത്തു കാണുന്നത്. നാം പഠിച്ച പുസ്തകങ്ങളിൽ നൽകിയിരിക്കുന്ന ടിപ്പു സുൽത്താന്റെ ചിത്രം തെറ്റാണെന്നും യഥാർത്ഥ ചിത്രം ഇതാണെന്നുമാണ് പ്രചാരണം.വലതുവശത്തുള്ള ചിത്രം യഥാർത്ഥ ടിപ്പുവിന്റേതല്ലെന്നും അവകാശപ്പെട്ടിരുന്നു.

Advertisment

publive-image

എന്നാൽ യഥാർത്ഥത്തിൽ ഇടതുവശത്തു ചിത്രത്തിൽ കാണുന്നത് ആഫ്രിക്കയിൽ അടിമകളുടെയും ആനക്കൊമ്പുക ളുടെയും വ്യാപാരം നടത്തിയിരുന്ന "മുഹമ്മദ് ബിൻ ഖൽഫാൻ ബിൻ ഖമീസ് അൽ ബാർവാനി" അഥവാ 'റുമാലിസ' എന്നറിയപ്പെട്ടിരുന്ന വ്യക്തിയുടേതാണ്.

ടിപ്പു സുൽത്താൻ ജീവിച്ചിരുന്നത് 1750 മുതൽ 1799 വരെയുള്ള കാലഘട്ടത്തിലായിരുന്നു. ഇവിടെ ടിപ്പു സുൽത്താന്റേത് എന്നവകാശ പ്പെടുന്ന ആദ്യചിത്രം ക്യാമറയിൽ എടുത്തതാണ്. എന്നാൽ നാമറിയേണ്ട കാര്യം , ലോകത്താദ്യമായി ക്യാമറയിൽ വ്യക്തമായ ഒരു ചിത്രമെടുക്കുന്നത് 1825 ലാണ് എന്നതാണ്. റുമാലിസയുടെ ചിത്രം C. വിൻസെന്റിലി എന്ന വ്യക്തി 1880 ൽ എടുത്തതാണെന്നു കരുതപ്പെടുന്നു.

റുമാലിസയുമായി ബന്ധപ്പെട്ട വിക്കിപീഡിയ പേജിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ഗൂഗിൾ റിവേഴ്‌സ് ഇമേജ് സേർച്ച് ടൂളിന്റെ സഹായത്താലുള്ള അന്വേഷണത്തിലും ആദ്യചിത്രം ടിപ്പുവിന്റേതല്ലെന്നു വ്യക്തമാണ്.

കാണുക വിക്കിപീഡിയ വിവരവും, വിൻസെന്റ്‌ലി എടുത്ത മറ്റൊരു ചിത്രവും.

publive-image

publive-image

publive-image

Advertisment