Advertisment

ഇന്ന് തിയറ്ററില്‍ എത്തുന്നത് എട്ടു സിനിമകള്‍

New Update

മൂന്നു തമിഴ് ചിത്രങ്ങള്‍ ഉള്‍പ്പെടെ എട്ടു സിനിമകളാണ് ഇന്ന് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. ടൊവിനോ തോമസിന്റെ ഫോറന്‍സിക്, ദുല്‍ഖര്‍ സല്‍മാന്റെ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്നിവയാണ് മേജര്‍ ചിത്രങ്ങള്‍.

Advertisment

publive-image

മലയാളത്തിലാദ്യമായി ഒരു ഫോറന്‍സിക് ഉദ്യോഗസ്ഥന്‍ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് 'ഫോറന്‍സിക്'. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സെവന്‍ത് ഡേ എന്ന ചിത്രത്തിന്റെ തിരക്കഥകൃത്ത് അഖില്‍ പോള്‍, അനസ് ഖാനൊപ്പം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക.

രഞ്ജിപണിക്കര്‍, പ്രതാപ് പോത്തന്‍, സൈജു കുറുപ്പ്, റോണി ഡേവിഡ്, അന്‍വര്‍ ഷെറീഫ്,ശ്രീകാന്ത് മുരളി,അനില്‍ മുരളി, ധനേഷ് ആനന്ദ്,ഗിജു ജോണ്‍,റേബ മോണിക്ക ജോണ്‍, നീന കുറുപ്പ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യു ,നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്ത് നിര്‍മിക്കുന്ന ഫോറന്‍സിക്കിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ് നിര്‍വഹിക്കുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് ചിത്രം 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' ദേസിങ് പെരിയ സ്വാമി സംവിധാനം ചെയ്യുന്നു. ഋതുവര്‍മ്മയാണ് നായിക. ഗൗതം മേനോന്‍ പ്രതിനായക വേഷത്തില്‍ എത്തുന്നു.ദുല്‍ഖര്‍ നായകനാവുന്ന 25-ാമത് സിനിമയാണ്.കെ.എം.ഭാസ്‌കരന്‍ ദൃശ്യാവിഷ്‌കാരം നിര്‍വഹിക്കുന്നു. െഎ.ടി പ്രൊഫഷണലായ സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. വിയാകോം 18 മോഷന്‍ പിക് ചേഴ്‌സ് , ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവയുടെ ബാനറിലാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍ നിര്‍മ്മിക്കുന്നത്.

publive-image

ദീപക് പറമ്പോല്‍, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഭൂമിയിലെ മനോഹരസ്വകാര്യം' ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്നു. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഞ്ജു അരവിന്ദ് എന്നിവരാണ് മറ്റു താരങ്ങള്‍.

ജാക്കി എസ്. കുമാര്‍ സംവിധാനം ചെയ്യുന്ന '5 സ്റ്റേറ്റ്‌സില്‍' മനു പിള്ളയാണ് നായകന്‍. നായിക ശരണ്യ ആര്‍. നായര്‍. ക്‌ളീന്‍ കോമഡി ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രം. മുകേഷ്, വിജയരാഘവന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 'ലൗ എഫ്'. എം ശ്രീദേവ് സംവിധാനം ചെയ്യുന്നു. അപ്പാനി ശരത്, ടിറ്റോ വിത്സന്‍, മാളവിക മേനോന്‍, ജാനകി എന്നിവരാണ് പ്രധാന താരങ്ങള്‍. കിഷോര്‍ സത്യയെ പ്രധാന കഥാപാത്രമാക്കി ജോസ് തോമസ് സംവിധാനം ചെയ്യുന്ന 'ഇഷ' ഹൊറര്‍ ത്രില്ലറാണ്. പുതുമുഖം ബേബി അവ് നി, മാര്‍ഗറേറ്റ് ആന്റണി എന്നിവരാണ് മറ്റു താരങ്ങള്‍.

തൃഷ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പരമപഥം വിളയാട്ട്' തിരുഞ്ജാനം സംവിധാനം ചെയ്യുന്നു. നന്ദ, വേല രാമമൂര്‍ത്തി, എ.എല്‍. അഴകപ്പന്‍, സോണ, സംഗീത എന്നിവരാണ് മറ്റു താരങ്ങള്‍. 24 ഹവേഴ്‌സ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. ശ്രീകാന്ത്, മഖ്ബൂല്‍ സല്‍മാന്‍, ചന്ദ്രിക രവി, ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹാഷിം മരയ്ക്കാര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉന്‍ കാതല്‍ ഇരുന്താല്‍'.

റിയാസ് ഖാന്‍, വയ്യാപുരി, അന്‍സില്‍, ചിരാഗ് ജനി, ജെന്‍സണ്‍,ക്രയിന്‍ മനോഹര്‍, ഹര്‍ഷിക പൂനച്ച, സോന ഹൈഡന്‍, കസ്തൂരി, ശ്രേയ രമേശ്, സാക്ഷി ദ്വിവേദി, ഗായത്രി എന്നിവരാണ് മറ്റു താരങ്ങള്‍. മരയ്ക്കാര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് മേനോന്‍ നിര്‍വഹിക്കുന്നു. കാമറയുടെ മുന്നിലും പിന്നിലും മലയാളി സാന്നിദ്ധ്യം 'ഉന്‍ കാതല്‍ ഇരുന്താലി'നെ ശ്രദ്ധേയമാക്കുന്നു.

malayalam films release today
Advertisment