Advertisment

ആവശ്യക്കാരന് കള്ള് എവിടെ നിന്നും ഏത് സമയത്തു കിട്ടും! കള്ള് ഷാപ്പില്‍ കയറി മതിയാവോളം കള്ള് കുടിച്ച യുവാവ് ബാക്കിയായ 150 ലിറ്ററോളം കള്ള് നശിപ്പിച്ചു; സംഭവം കാഞ്ഞങ്ങാട്‌

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കള്ള്ഷാപ്പില്‍ കയറിയ യുവാവ് കാണിച്ച വേലത്തരമാണ് ഇപ്പോള്‍ നാട്ടിലെ സംസാരം. ഷാപ്പില്‍ ഒളിച്ചു കയറി മതിയാവോളം കള്ള് കുടിച്ച യുവാവ് ബാക്കിയായ കള്ള് നശിപ്പിച്ചു കളഞ്ഞു.   150 ലിറ്റര്‍ കള്ളാണ് നശിപ്പിച്ചത്‌.

Advertisment

publive-image

വെള്ളിക്കോത്ത് വീണച്ചേരി കള്ള് ഷാപ്പിലാണ് സംഭവം. കയ്യില്‍ ഒരു കുപ്പി കള്ളുമായി വരുന്ന യുവാവിനെ കണ്ട പ്രദേശവാസി സംശയം തോന്നി കള്ള് എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷിച്ചു.

പ്രദേശവാസിയോട് ആവശ്യക്കാരന് കള്ള് എവിടെ നിന്ന് വേണമെങ്കിലും കിട്ടുമെന്നായിരുന്നു യുവാവിന്റെ മറുപടി. നാട്ടുകാര്‍ ഉടമയെ വിവരം അറിയിച്ചു. പിന്നാലെ വന്ന് പരിശോധിച്ചപ്പോഴാണ് കള്ള് നശിപ്പിച്ചത് കണ്ടത്.

കള്ള് ഷാപ്പിന്റെ ജനല്‍ ആക്‌സോബ്ലേഡ് കൊണ്ട് മുറിച്ചതിന് ശേഷമാണ് യുവാവ് അകത്ത് കയറിയത്. ടാങ്കില്‍ സൂക്ഷിച്ച കള്ളും, കള്ള് സൂക്ഷിക്കുന്ന കുപ്പികളും യുവാവ് പൊട്ടിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ, കള്ള് കൊടുക്കാത്തതിന്റെ പേരില്‍ ഇതേ കള്ള് ഷാപ്പ് കുത്തി തുറന്ന സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

toddy shop
Advertisment