Advertisment

കടമ മറന്നു സമരം വേണോ ?

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-ടോം ജോസ് തഴുവംകുന്ന്‌

ഡോക്ടർമാരുടെ സമരം ആത്യന്തികമായി ബാധിക്കുന്നത് രോഗികളെത്തന്നെയാണ്. സമരത്തിൽനിന്നും ഏതുവിഭാഗത്തെ ഒഴിവാക്കിയെന്നുപറഞ്ഞാലും സമരം കഴിയുമ്പോൾ അതെല്ലാം പാഴ്വാക്കായി മാറുകയാണ് പതിവ്. അവകാശങ്ങൾക്കുവേണ്ടിയുള്ള

പോരാട്ടത്തിൽ കർത്തവ്യം വിസ്മരിക്കപ്പെടരുത്.

മരുന്നാരുനൽകും ഓപ്പറേഷൻ ആരുനടത്തും എന്നതിനേക്കാൾ എങ്ങനെ രോഗസൗഖ്യം നൽകി ആരോഗ്യം വീണ്ടെടുക്കാമെന്നു ചിന്തിക്കുന്നതാണ് ഉചിതമെന്നു തോന്നുന്നു. ഒരു വൈദ്യശാസ്ത്രമേഖലക്കും സമ്പൂർണ വിജയം അവകാശപ്പെടാനാകുമെന്നു തോന്നുന്നില്ല, ഒരൊ വൈദ്യശാസ്ത്രമേഖലക്കും വിജയപരാജയങ്ങളുടെ പെന്ഡുലസഞ്ചാരമുണ്ട്‌.

പക്ഷെ ഏതുവിജയപരാജയങ്ങളുടെ നടുവിലും ഒരൊവൈദ്യശാസ്ത്ര മേഖലക്കും

അതിന്റേതായ തനിമയും പൊലിമയും യാഥാർഥ്യവുമുണ്ടുതാനും. അലോപ്പതിയിൽ ലഭിക്കാത്ത രോഗ സൗഖ്യം ആയുർവേദത്തിലോ ഹോമിയോയിലോ ലഭിച്ചെന്നുവരാം.

ആരും തർക്കത്തിലോ സമരത്തിലൊ ചെന്നുപെടാതെ അലോപ്പതി ആയുർവേദ ഹോമിയോ

സൗഹൃദവും തുറന്ന ചർച്ചയും ചികിത്സാവിജയത്തിനുള്ള കൂട്ടായ സമവാക്യങ്ങളും ഉണ്ടാകണം. ഡോക്ടർമാർ തമ്മിൽ ഒരു ക്ലാഷ് ഉണ്ടാകുന്നത് സമൂഹത്തിൽ ആശങ്കയുണ്ടാക്കും.

ആരോഗ്യസുരക്ഷക്കായി യത്നിക്കുമ്പോൾ അലോപ്പതി ആയുർവേദ ഹോമിയോ വ്യത്യാസമില്ലാതെ ജീവനപകടത്തിലാക്കാത്ത വിധമുള്ള സുരക്ഷയുടെ പഠനകവചം ഡോക്ടർമാർ സ്വന്തമാക്കണം. ഓപ്പറേഷൻ സ്പെഷലൈസേഷൻ ഉള്ളവർക്കുമാത്രമല്ലേ

അനുവാദമുള്ളൂ? ഇതര ശാസ്ത്ര വിഭാഗത്തിനും സ്പെഷലൈസേഷനും വേണ്ടത്ര  പരിശീലനവും ഉണ്ടാകട്ടെ. മത്സരബുദ്ധിയേക്കാൾ മനസിന്റെ തുറവിയാണ് ആവശ്യം.

പരമ്പരാഗത വൈദ്യം ചിലപ്പോഴെങ്കിലും മോഡേൺ മെഡിസിനെ അദ്‌ഭുതപ്പെടുത്തിയേക്കാം. കാരണം മനുഷ്യജീവിതത്തിന് പ്രകൃതിയുടെ മെഡിസിൻ അനിർവചനീയമാണ്.  മോഡേൺ മെഡിസിൻ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞ പല കേസുകളും ആയുർവേദം വഴി

സൗഖ്യമായതിന്റെ നേർ സാക്ഷ്യം നമുക്കിടയിലില്ലേ ?

ഏൽപ്പിക്കപ്പെട്ട കർത്തവ്യത്തിന്റെ സത്യസന്ധവും ആത്മാർത്ഥവും ശക്തമായ

ശാസ്ത്രീയാടിത്തറയോടുകൂടിയതുമായ കാര്യ നിർവഹണമാണ് ഇന്നിന്റെ ആവശ്യം. ശാസ്ത്രീയമായ പല തിയറികളുടെയും പ്രായോഗികത ബോധ്യമാകുന്നതും വെളിപ്പെട്ടുകിട്ടുന്നതും കർമരംഗം ജീവസുറ്റതാകുമ്പോഴായിരിക്കുമല്ലോ ?

ഡോക്ടർമാരുടെ അവകാശങ്ങളെയും അവരുടെ സ്തുത്യർഹമായ സേവനങ്ങളെ

തള്ളിപ്പറയാതെയും ആദരവോടെ പറയട്ടെ ഡോകർമാരുടെ സമരം യോജിക്കിക്കാനാകുന്നതല്ല, സമൂഹത്തോടുള്ള വെല്ലുവിളിയായി മാറുന്നതാണ്. ഒപ്പം രോഗികൾ ഏറെ ആശങ്കയിലുമാണ്.

മനുഷ്യരുടെ ആരോഗ്യത്തിനു ജാഗ്രതയുടെ കാവലാൾ ആണ് ഡോക്ടർ. ജാഗ്രതയുടെ മനുഷ്യർക്ക് ജീവിതത്തോട് ചേർത്തുവെക്കാനാകുന്നതല്ല പണിമുടക്ക്. ഡോക്ടർ ഒരു സമർപ്പിതമനുഷ്യനാണ്, സമരമുഖത്തു അടരാടേണ്ടവരല്ല.

ഒരുരോഗിയുടെ മനോപക്ഷത്തുനിന്നു ഡോക്ടർ ചിന്തിക്കുന്നത് ഉചിതമായിരിക്കുമെന്നു തോന്നുന്നു. കരുണക്കും കരുതലിനും ശുശ്രൂഷക്കും വേണ്ടി കാത്തിരിക്കുന്ന രോഗികളുടെമുഖം

സരമുഖത്തു വിസ്മരിക്കപ്പെടുന്നെങ്കിൽ ഡോക്ടർ എങ്ങനെ ഡോക്ടറാകും ? സ്വന്തം പ്രതിജ്ഞക്കു വിഘ്‌നം വരുത്തരുത്.

ഡോക്ടർ വെറും തൊഴിലാളിയൊ ചികിത്സാരംഗം തൊഴില്‍ മേഖലയോ അല്ല. ഡോക്ടറുടെ

സമരസമയത്തു രോഗിയുടെ ജീവൻ അപകടത്തിലായാൽ അലോപ്പതിയോ ആയുർവേദമോ ഹോമിയോയോ എന്ത് തന്നെയായാലും മാപ്പില്ലാത്ത കൃത്യവിലോപമല്ലേ ?

പ്രതിഷേധമാകാം തീവ്രാഭിപ്രായങ്ങളുമാകാം പക്ഷെ അതെല്ലാം ശരിയിലേക്കുള്ള സഞ്ചാരമാക്കി മാറ്റാനുള്ള ഇച്ഛാശക്തിയുണ്ടാകണം. തർക്കമല്ല താത്വികമായ നല്ല തീരുമാനങ്ങൾ

പ്രായോഗികമാകണം. ഡോക്ടർ രോഗിയുടെ ദൈവം എന്നുവേണമെങ്കിൽ പറയാം.

മഹത്ത്വപൂർണമായ ഈ സ്ഥാനത്തെ വിലകുറച്ചുകാണരുതേ ? സദാ കർമനിരതനാകേണ്ട ഡോക്ടർ അലസതയുടെ ആൾരൂപമാകരുത്. ആയുർവേദവും അലോപ്പതിയും ഒരു മേശക്കുചുറ്റുമിരിക്കണം, ആരോഗ്യരംഗത്തെ ശക്തിപ്പെടുത്താനാകുന്നതെല്ലാം ചർച്ചക്ക് എടുക്കണം, തോളോടുതോൾചേർന്നു സമൂഹത്തിനായി യത്നിക്കണം ഡോക്ടർ നിസ്സാരനല്ല വൈദ്യം ലാഘവത്തോടെ കൈകാര്യം ചെയാവുന്നതുമല്ല. ചിന്തിക്കണേ ?

 

voices
Advertisment