Advertisment

തിരക്കുള്ള നാൽക്കവലയിലൂടെ ടോയ് കാറിൽ  സഞ്ചരിച്ച രണ്ട് കുരുന്നുകളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറല്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

തിരക്കുള്ള നാൽക്കവലയിലൂടെ ടോയ് കാറിൽ സഞ്ചരിച്ച രണ്ട് കുരുന്നുകളുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എസ്‌ യു വിയുടെ മാതൃകയിൽ നിർമ്മിച്ച ടോയ് കാറിൽ ഞായറാഴ്ച നഗരം ചുറ്റാൻ ഇറങ്ങിയ വിരുതനെ പൊലീസ് കൈയ്യോടെ പൊക്കുകയായിരുന്നു.

Advertisment

വടക്കൻ ചൈനയിലെ സുൻഹ്വാ എന്ന പ്രദേശത്തെ നിരീക്ഷണ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

തിരക്കുള്ള നാൽക്കവലയിൽ ട്രാഫിക്കിന്റെ എതിർദിശയിലേക്ക് കുട്ടികൾ കളി വണ്ടിയോടിച്ചു പോകുന്നതായി ദൃശ്യങ്ങളിൽ കാണാം. കുറുകെയുള്ള വഴിയും കടന്ന് മുൻപോട്ടു പോവുകയായിരുന്നു കുട്ടികളെ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരി ശ്രദ്ധിച്ചതിനെ തുടർന്നാണ് അപകടം ഒഴിവായത്.

അതേസമയത്തുതന്നെ അതുവഴി കടന്നു പോവുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും സംഭവം കണ്ടതിനെത്തുടർന്ന് കുട്ടികളുടെ രക്ഷയ്ക്കായി എത്തി. പിന്നീട് മാതാപിതാക്കളുമായി ബന്ധപ്പെട്ട ശേഷം അവർക്കൊപ്പം ഇരുവരെയും വിട്ടയയ്ക്കുകയായിരുന്നു.

വീടിനുസമീപത്തെ തിരക്കില്ലാത്ത വഴിയിൽ കൂടി കാർ ഓടിച്ചു കളിക്കുന്നതിനിടെ വീട്ടുകാരുടെ കണ്ണുവെട്ടിച്ചാണ് ഇരുവരും തിരക്കുള്ള റോഡിലേക്ക് കളി വണ്ടിയുമായി ഇറങ്ങിയത്. യാത്രക്കാരിയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് കുട്ടികൾ അപകടം കൂടാതെ രക്ഷപ്പെട്ടത്.

viral video toy car china
Advertisment