Advertisment

കൊറോള ക്രോസ് ; പുതിയ എസ്‌യുവിയെ അവതരിപ്പിക്കാന്‍ ടൊയോട്ട

author-image
സത്യം ഡെസ്ക്
Updated On
New Update

ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട കൊറോള ക്രോസ് എന്ന മോഡല്‍ ജൂലൈ ഒമ്പതിന് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ തായ്‌ലാന്‍ഡ് വിപണിയിലാകും വാഹനം വില്‍പ്പനയ്ക്ക് എത്തുക. വാഹനം സംബന്ധിച്ച് ഏതാനും വിവരങ്ങളും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നാല് വകഭേദങ്ങളിലാകും വാഹനം വിപണിയില്‍ എത്തുന്നത്. 1.8 സ്‌പോര്‍ട്ട്, 1.8 ഹൈബ്രിഡ് സമാര്‍ട്ട്, 1.8 ഹൈബ്രിഡ് പ്രീമിയം, 1.8 ഹൈബ്രിഡ് പ്രീമിയം സേഫ്റ്റി എന്നിങ്ങനെയാകും നാല് വകഭേങ്ങള്‍.

Advertisment

publive-image

വിപണിയില്‍ ഹോണ്ട HR-V, മസ്ത CX-30, ജീപ്പ് കോമ്പസ് എന്നിവരാകും മോഡലിന്റെ എതിരാളികള്‍. അളവുകള്‍ പരിശോധിച്ചാല്‍ 4,460 mm നീളവും 1,825 mm വീതിയും 1,620 mm ഉയരവും 2,460 mm വീല്‍ബേസുമാണുള്ളത്. 161 mm ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാകും കൊറോള ക്രോസ് വിപണിയില്‍ എത്തുക. 1.8 ലിറ്റര്‍ പെട്രോള്‍, 1.8 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനുകളാകും ഇടംപിടിക്കുക എന്നും സൂചനയുണ്ട്. പെട്രോള്‍ എഞ്ചിന്‍ 6,000 rpm-ല്‍ 140 bhp കരുത്തും 4,000 rpm -ല്‍ 175 Nm torque സൃഷ്ടിക്കും.

ഹൈബ്രിഡ് പതിപ്പിലെ പെട്രോള്‍ എഞ്ചിന്‍ 98 bhp കരുത്തും 142 Nm torque ഉം സൃഷ്ടിക്കും. ഇലക്ട്രിക് മോട്ടോര്‍കൂടി ചേരുന്നതോടെ 122 bhp കരുത്ത് സൃഷ്ടിക്കും. സിവിടിയാണ് ഇരു മോഡലിലേയും ഗിയര്‍ബോക്‌സ് ഓപ്ഷന്‍.

all news auto news corola cross toyotta
Advertisment