Advertisment

കാളകൾക്കുപകരം പെണ്മക്കളെക്കൊണ്ട് നിലമുഴുത ദരിദ്രകർഷകന് ട്രാക്റ്റർ സമ്മാനിച്ച ബോളിവുഡ് ഹീറോ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ബോളിവുഡ് നടൻ സോണു സൂദ് (Sonu Sood) അങ്ങനെയാണ്. കോവിഡ് കാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട അഭിനേതാവാണ് അദ്ദേഹം. ലോക്ക് ഡൗണിനുശേഷം നടന്ന തൊഴിലാളികളുടെ പലായന സമയത്ത് അദ്ദേഹം ആയിരക്കണക്കിനാൾക്കാരേ ബസ്സുകളിലും ട്രെയിനിലും,വിമാനത്തിലും വരെ അവരവരുടെ സ്വദേശങ്ങളിൽ എത്തിച്ച സദ്പ്രവർത്തി ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Advertisment

publive-image

കിർഗിസ്ഥാനിൽ കുടുങ്ങിപ്പോയ 150 വിദ്യാർത്ഥികളെ സ്വന്തം ചെലവിൽ ചാർട്ടേഡ് വിമാനത്തിലാണ് അദ്ദേഹം നാട്ടിലെത്തിച്ചത്. കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി സാമ്പത്തികമുൾപ്പെടെ പല സഹായങ്ങളും ഈ കോവിഡ് മഹാമാരിയുടെ കാലത്ത് അദ്ദേഹം നിരന്തരം ചെയ്തുവരുന്നുണ്ട്. സൂപ്പർ താരങ്ങൾ വരെ കാൽച്ചുവടുകൾ പിന്നോട്ട് വലിച്ചപ്പോഴും സോനു സൂദ് ഇന്നും ചാരിറ്റിയിൽ സജീവമായി മുൻ നിരയിലുണ്ട്.

ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലുള്ള മദനപ്പള്ളി ഗ്രാമത്തിലെ ചായക്കടക്കാരനായ 'വീരതല്ലു നാഗേശ്വര റാവു' തൻ്റെ കൃഷിസ്ഥലത്ത് തക്കാളികൃഷി നടത്താനായി കലപ്പകൊണ്ട് നിലമുഴുതുന്ന വീഡിയോ ആരോ സമൂഹമാധ്യമങ്ങളിലിട്ടത് സോണു സൂദ് കാണാനിടയായി. നുകത്തിൽ കാളകൾക്ക് പകരം നാഗേശ്വര റാവുവിൻറെ പെൺമക്കളായിരുന്നു കലപ്പ വിലിച്ചിരുന്നത്.

ദരിദ്രനായ നാഗേശ്വര റാവുവിന് കാളകളെ വാങ്ങാനോ അവയെ വാടകയ്‌ക്കെടുക്കാനോ ശേഷിയില്ലായി രുന്നു. കഴിഞ്ഞ കൃഷിയിൽ സംഭവിച്ച നഷ്ടം അയാളെ കടക്കെണിയിലുമാക്കി.രണ്ടേക്കർ സ്ഥലമാണ് സ്വന്തമായുള്ളത്.പെണ്മക്കളായ Vennela (class 12) ഉം Chandana (class X) എന്നിവരാണ് നുകം വലിച്ചിരുന്നത്. അമ്മ ലളിത വിത്ത് വിതച്ചുകൊണ്ട് പിന്നാലെയും. ഈ ദൃശ്യങ്ങളാണ് ഒരു യുവാവ് വിഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വീഡിയോ കണ്ട ആളുകൾ മുഖ്യമന്ത്രിക്കും നേതാക്കൾക്കുമെതിരേ കമന്റുകൾ തുരുതുരെയിട്ടു.

" നാളെ രാവിലെ നിങ്ങളുടെ വയലിൽ നിങ്ങളുടെ സ്വന്തം രണ്ടു കാളകളുണ്ടായിരിക്കും " വീഡിയോ കണ്ട സോനു സൂദ് ,നാഗേശ്വരറാവുവിനായി ട്വിറ്ററിൽ കുറിച്ചു. എന്നാൽ വൈകിട്ട് അദ്ദേഹം ആ തീരുമാനം മാറ്റി. " കാളകളേക്കാൾ അവർക്കാവശ്യം ഒരു ട്രാക്റ്ററാണ്. നാളെത്തന്നെ അതവരുടെ കൈകളിലെത്തിയിരിക്കും" അദ്ദേഹം ട്വീറ്റ് ചെയ്തതിനൊപ്പം ചിറ്റൂരിൽ നിന്ന് ട്രാക്റ്റർ നാഗേശ്വര റാവുവിന്റെ വീട്ടിലെത്തിക്കാനുള്ള ഏർപ്പാടും പൂർത്തിയാക്കി.

ലോക്കൽ ഡീലർ , ട്രാക്റ്റർ ഇന്നലെത്തന്നെ അവരുടെ വീട്ടിൽ കൊണ്ടുപോയി ഡെലിവറി നൽകുകയും ചെയ്തു. ഒക്കെ ഞൊടിയിടകൊണ്ടായിരുന്നു. സ്വന്തം ആവശ്യം കൂടാതെ മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകിയും ആദായമുണ്ടാക്കാൻ ഇനിയവർക്കു കഴിയുമെന്നാണ് മറ്റൊരു നേട്ടം.

" വയലിൽ ട്രാക്റ്റർ പണിയെടുക്കട്ടെ, പെൺകുട്ടികളെ പഠിക്കാനനുവദിക്കുക.അവർക്കു വലിയ ഭാവിയുണ്ട് " എന്ന സന്ദേശവും സോണു സൂദ് ട്രാക്റ്റർ ഡീലർ വഴി അവർക്കു കൈമാറി.

ഇരുകണ്ണുകളും നിറഞ്ഞൊഴുകിക്കൊണ്ടാണ് നാഗേശ്വരറാവു നന്ദി പറഞ്ഞത്. " ഈ വലിയ സഹായത്തിന് നന്ദിപറയാൻ വാക്കുകളില്ലെന്നും ഇന്നലെ വരെ രണ്ടു കാളകളെ വാടകയ്‌ക്കെടുക്കാൻ പോലും ഗതിയില്ലാതി രുന്ന തൻ്റെ വീട്ടുമുറ്റത്ത് ഇന്ന് ലക്ഷങ്ങളുടെ ട്രാക്റ്റർ വന്നിരിക്കുന്നത് വിശ്വസിക്കാനാകുന്നില്ലെന്നുമാണ്.

അവസാനചിത്രം - ബോളിവുഡ് നടൻ സോണു സൂദ്. വീഡിയോ കമന്റ് ബോക്സിൽ നൽകിയിരിക്കുന്നു.

trackter
Advertisment