Advertisment

ഭക്ഷണപ്രിയരായ സഞ്ചാരികളെ മാടിവിളിച്ച് രാജസ്ഥാനിലെ ഷര്‍മാ ധാബ ! ഷിംലയിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് ഗിയാനി ധാ ധാബയില്‍ കയറി രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭക്ഷണപ്രിയരായ സഞ്ചാരികളെ മാടിവിളിച്ച് രാജസ്ഥാനിലെ ഷര്‍മാ ധാബ. രാജസ്ഥാനിലെ ജെയ്പൂര്‍ സികാര്‍ റോഡിലാണ് ഷര്‍മാ ധാബ സ്ഥിതി ചെയ്യുന്നത്. തനത് രാജസ്ഥാനി ഭക്ഷണം ഇവിടെ നിങ്ങള്‍ക്ക് ലഭ്യമാകും.ഇവിടുത്തെ വെജിറ്റേറിയന്‍ ഭക്ഷണം പ്രസിദ്ധമാണ്. മാവാ നാന്‍ ആണ് ഷര്‍മാ ധാബയിലെ പ്രധാന ഭക്ഷണം.ഷര്‍മാ ധാബയിലെ പനീര്‍ മസാലയും മലായ് മത്തറും ജീവിതത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ രുചിച്ച് നോക്കണം.

Advertisment

publive-image

ശ്രീനഗര്‍ - ലേ ദേശീയപാതയിലാണ് സഞ്ജയ് ധാബ സ്ഥിതി ചെയ്യുന്നത്. സജ്ഞയ് ധാബയുടെ പ്രത്യേകത ഇവിടുത്തെ കാപ്പിയും ആലു പൊറോട്ടയും ആണ്. ഇത്ര ചെറിയ സാഹചര്യങ്ങളില്‍ നിന്ന് ഇത്രയും രുചികരമായ ഭകഷണം ലഭ്യമാകുന്നതിനെ ഓര്‍ത്ത് നിങ്ങള്‍ അത്ഭുതപ്പെടുക തന്നെ ചെയ്യും. ഇവിടുത്തെ ആലു പൊറോട്ടയും , ആലു സബ്സിയും , കാപ്പിയും ഒരിക്കലും കഴിക്കാതെ യാത്ര തുടര്‍ന്നാല്‍ അത് വലിയൊരു നഷ്ടമായിരിക്കും.

ഷിംലയിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് ഗിയാനി ധാ ധാബയില്‍ കയറി രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. പ്രദേശത്തെ ഏറ്റവും പഴയ ധാബയാണിത്. തിരക്ക് പിടിച്ച ഈ ധാബയ്ക്ക് നിരവധി ആരാധകരുമുണ്ട്.

ചീദല്‍ ഗ്രാന്‍റ് ധാബ ജനങ്ങള്‍ ഏറ്റെടുത്ത ധാബകളിലൊന്നാണിത്. നിങ്ങളുടെ താല്‍പ്പര്യമനുസരിച്ച് ധാബയ്ക്കുള്ളിലോ പുറത്തോ ഇരുന്നോ ഭക്ഷണം ആസ്വദിക്കാം. ഈ സ്വാതന്ത്ര്യത്തോടൊപ്പം രുചികരമായ ഭക്ഷണവും നിങ്ങളെ ചീദല്‍ ഗ്രാന്‍റിന്‍റെ പ്രിയപ്പെട്ടവനായി മാറ്റും. ദോശ, ഇഡ്ഡിലി,പനീര്‍ പക്കോഡ എന്നിവ ചീദലിന്‍റെ പ്രത്യേകതകളാണ്.

ദില്ലിയില്‍ നിന്ന് ജെയ്പൂരിലേക്കുള്ള യാത്രയിലാണോ നിങ്ങള്‍? എങ്കില്‍ റാവോ ധാബയില്‍ വണ്ടി നിര്‍ത്താന്‍ മറക്കണ്ട.യാത്രയില്‍ എങ്ങനെ റാവോ ധാബ കണ്ടുപിടിക്കുമെന്ന് ഓര്‍ത്ത് ബുദ്ധിമുട്ടുകയും വേണ്ട. ഈ ധാബയുടെ മുന്‍പില്‍ എല്ലായിപ്പോഴും ആള്‍ക്കൂട്ടമുണ്ട്. അതുകൊണ്ട് തന്നെ റാവോ ധാബ കണ്ണില്‍ പെടാതിരിക്കില്ല. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ വിഭാഗത്തിലെ എല്ലാ വൈവിധ്യങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ടിവിടെ. ചന്നാ മസാലയും, ദാല്‍ മക്കാനിയും ഇവിടുത്തെ വൈവിധ്യങ്ങളില്‍ ഒന്ന് മാത്രം.

Advertisment