Advertisment

കേരളത്തിലെ ഏക മയിൽ സംരക്ഷണ കേന്ദ്രമായ ചൂളന്നൂർ മയിൽ സങ്കേതത്തിലേക്ക് ഒരു യാത്രയായാലോ !

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട് : ചൂളന്നൂർ മയിൽ സങ്കേതം പ്രാദേശികമായി അറിയപ്പെടുന്നത് മയിലാടുംപാറ എന്നാണ്. കേരളത്തിലെ ഏക മയിൽ സംരക്ഷണ കേന്ദ്രമാണിത്. അഞ്ഞൂറ് ഹെക്ടർ വിസ്തീർണമുള്ള വനപ്രദേശത്താണ് മയിൽ സങ്കേതം. മയിലുകളെ കൂടാതെ നൂറോളം ഇനം പക്ഷികളെയും ഇവിടെ കാണാം. പ്രഭാതങ്ങളും സായാഹ്നങ്ങളുമാണ് മയിലുകളെ കൂട്ടത്തോടെ കാണാൻ പറ്റിയ സമയം.

Advertisment

publive-image

പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതത്തിന്റെ 500 ഹെക്ടർ ചുറ്റളവിൽ എത്താൻ ഇടതൂർന്ന വനങ്ങളിലൂടെയുള്ള ട്രെക്കിംഗ് ആവശ്യമാണ്.

പ്രസിദ്ധ പക്ഷി നിരീക്ഷകനായിരുന്ന ശ്രീ.കെ.കെ.നീലകണ്ഠന്റെ (ഇന്ദുചൂഡൻ ) സ്മരണാർത്ഥം സ്ഥാപിയ്ക്കപ്പെട്ടിട്ടുള്ള ഈ സങ്കേതം പീച്ചി വനം ഡിവിഷന്റെ പരിധിയിലാണ്. 342 ഹെക്ടർ വിസ്തീർണ്ണമുള്ള ഇവിടം, ഡെവലപ്പായി വരുന്ന ഒരു വനപ്രദേശമാണ്.
ഇത് പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ വിദ്യാർത്ഥികൾക്കുള്ള നേച്ചർ ക്യാമ്പുകൾ നടത്താനുള്ള സൗകര്യമുണ്ട്.ഇതിന് ഓൺലൈനായി അപേക്ഷ കൊടുക്കാവുന്നതാണ്.
പാലക്കാട് നിന്നും 28 കിലോമീറ്ററും തൃശൂരിൽ നിന്നും 48 കിലോമീറ്ററും തൊട്ടടുത്തുള്ള ടൗണായ തിരുവില്വാമലയിൽ നിന്നും 9 കിലോമീറ്ററുമാണ് ഇങ്ങോട്ടുള്ള ദൂരം.
Advertisment