Advertisment

പഞ്ചാരമണല്‍ വിരിച്ച ബീച്ചുകളും നീലക്കടലും; അർജുന, ബാഗ, വാഗത്തോർ, കലംഗൂത്, കന്റോലിം തുടങ്ങിയ ഗോവന്‍ ബീച്ചുകളിലേക്ക് ഒരു യാത്ര ആകാം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബീച്ചും നൈറ്റ്പാർട്ടികളുമൊക്കെയാണ് ഗോവയെ സെലിബ്രിറ്റി സഞ്ചാരികളുടെ ഇടയിൽ പോലും പ്രിയപ്പെട്ടതാക്കുന്നത്. പഞ്ചാരമണല്‍ വിരിച്ച ബീച്ചുകളും നീലക്കടലും ഫുള്‍ മൂണ്‍ പാര്‍ട്ടികളും പള്ളികളും ജലവിനോദങ്ങളുമൊക്കെയായി വല്ലാത്തൊരു അനുഭവമാണ് ഗോവ സമ്മാനിക്കുന്നത്.

Advertisment

publive-image

അർജുന, ബാഗ, വാഗത്തോർ, കലംഗൂത്, കന്റോലിം തുടങ്ങിയവയാണ് ഗോവയിലെ പ്രധാന ബീച്ചുകൾ. ഇതുകൂടാതെ ചെറുബീച്ചുകൾ വേറെയുമുണ്ട്. അഡ്വഞ്ചർ സ്പോർട്സിന്റെ കേന്ദ്രമാണ് ബാഗ. സാഹസികർക്ക് പാരാസെയിലിങ്, സ്‌നോർക്കലിങ്, കയാക്കിങ് തുടങ്ങിയവയെല്ലാം നടത്താം. കടൽത്തീരത്തിന്റെ സൗന്ദര്യം ആസ്വദിച്ച് താമസിക്കാവുന്ന ബീച്ച് റിസോർട്ടുകളാണ് ഗോവയിലെ ഏറ്റവും ആകർഷകമായ ഒന്ന്.

ഒക്ടോബർ മുതൽ ജനുവരി വരെയാണ് ഗോവയിലെ ടൂറിസ്റ്റ് സീസൺ. യാത്രാ വെബ്സൈറ്റുകൾ വഴി തിരഞ്ഞാൽ നിങ്ങളുടെ ബജറ്റിന് ഇണങ്ങുന്ന താമസസ്ഥലം തിരഞ്ഞെടുക്കാം. നിരവധി ഓഫറുകളും ഗോവൻ യാത്രാ പാക്കേജുകൾക്ക് ലഭിക്കും.

Advertisment