Advertisment

‘സ്വര്‍ഗത്തിലേക്കുള്ള പാലം’; കൃഷിത്തോട്ടങ്ങളും മരങ്ങളും നിറഞ്ഞ സിക്കിമിലെ സോംഗുവിലേക്കൊരു യാത്ര

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരികൾക്കും ആത്മീയ അന്വേഷകർക്കും സംസ്കാര പ്രേമികൾക്കും മധുവിധു ആഘോഷിക്കുന്നവർക്കുമെല്ലാം ഏറെ അനുയോജ്യമായ സ്ഥലമാണ് സോംഗു. ‌‌‌‌‌

Advertisment

publive-image

സിക്കിമിലെ ആദിമ നിവാസികളാണ് ലെപ്ചകൾ. വടക്കൻ സിക്കിമിലെ സോംഗു പ്രദേശം ലെപ്ചകൾക്കായി മാത്രം രൂപപ്പെടുത്തിയ ഇടമാണ്. സൽകർമങ്ങൾ ചെയ്യുന്നവര്‍ക്ക്, മരിച്ചുകഴിഞ്ഞു സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ തക്കതായ പ്രതിഫലം ലഭിക്കുമെന്നാണ് ലെപ്ചകൾ വിശ്വസിക്കുന്നത്. അതുപോലെ, സ്വര്‍ഗത്തില്‍നിന്നു വന്നവരാണ് തങ്ങളെന്നും അവര്‍ കരുതുന്നു.

ഇക്കൂട്ടരുടെ ജീവിതശൈലിയും രീതികളുമെല്ലാം ഈ വിശ്വാസത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുന്നതാണ്. തങ്ങളുടെ പൈതൃകത്തെ അമൂല്യനിധി പോലെ കണക്കാക്കുകയും ഒരു പോറല്‍ പോലുമേല്‍ക്കാതെ അവര്‍ അത് സംരക്ഷിക്കുകയും ചെയ്യുന്നു. വടക്കൻ സിക്കിമിലെ സോംഗു പ്രദേശം ലെപ്ചകൾക്കായി മാത്രം രൂപപ്പെടുത്തിയ ഇടമാണ്.

പ്രകൃതിസൗന്ദര്യവും പ്രത്യേകതരം ജീവിതവുമെല്ലാമുള്ള ഈ പ്രദേശത്തെ ‘സ്വര്‍ഗത്തിലേക്കുള്ള പാലം’ എന്നാണു വിളിക്കുന്നത്. അതിശയകരമായ ഒരു ഭൂപ്രദേശമാണിത്. കൃഷിത്തോട്ടങ്ങളും മരങ്ങളും നിറഞ്ഞ മലഞ്ചെരിവുകള്‍, ചൂടുവെള്ളം നിറഞ്ഞൊഴുകുന്ന നീരുറവകള്‍, മഞ്ഞുമൂടിയ തണുത്ത അരുവികൾ, സസ്യജന്തുജാലങ്ങളാൽ നിറഞ്ഞ വനങ്ങള്‍, കണ്ണിനു കുളിര്‍മ പകരുന്ന വെള്ളച്ചാട്ടങ്ങള്‍, മുകളില്‍ ഒളിച്ചുകളിക്കുന്ന മേഘങ്ങളും ഇടയ്ക്കിടെ കാറ്റോടൊപ്പം വിരുന്നെത്തുന്ന ഇളംമഴയും...

സിക്കിമിലെ ആദിമ നിവാസികളായ ലെപ്ച ജനതയുടെ ഔദ്യോഗിക സംരക്ഷിത പ്രദേശമാണ് സോംഗു. നൂറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ലെപ്ചകൾക്ക് പ്രകൃതിയുമായി ശക്തമായ ബന്ധമുണ്ട്. വീടുണ്ടാക്കാനും ദൈനംദിന ഭക്ഷണത്തിനുമെല്ലാമായി അവര്‍ പ്രകൃതിവിഭവങ്ങളാണ് ഉപയോഗിക്കുന്നത്.

സോംഗുവിലെ ഏതു ഗ്രാമത്തിലും സഞ്ചാരികള്‍ക്ക് താമസിക്കാം. ഈ പ്രദേശത്തെ അപ്പർ സോംഗു, ലോവർ സോംഗു എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ത്രികോണാകൃതിയിലുള്ള ഈ പ്രദേശത്തിനു തെക്കു കിഴക്ക് ടീസ്റ്റ നദിയും വടക്ക് കിഴക്ക് തോലുങ് ചു നദിയും പടിഞ്ഞാറ് പർവതങ്ങളുമാണ് അതിര്‍ത്തി. ജനവാസം പൊതുവേ കുറവാണ്, ഭൂരിഭാഗ പ്രദേശങ്ങളും ഇടതൂർന്ന സസ്യങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ഗ്രാമങ്ങൾക്ക് സമീപം നെൽവയലുകളും ഏലത്തോട്ടങ്ങളും കാണാം.

നിരവധി മനോഹര കാഴ്ചകളും ഇവിടെയുണ്ട്. കാഞ്ചൻജംഗ പർവതത്തിന്‍റെയും സോംഗു താഴ്‌വരയുടെയും മികച്ച കാഴ്ചകൾ നല്‍കുന്ന ലിംഗ്‌തെം, ലെപ്ചകൾ പവിത്രമായി കരുതുന്ന ഒരു ചെറിയ തടാകമുള്ള ഹീ ഗ്യാതാങ്, പെന്റോങ്, തോലുങ് മൊണാസ്ട്രി, പരമ്പരാഗത ലെപ്ച ഹൗസ് മ്യൂസിയം, ലിങ്സിയ വെള്ളച്ചാട്ടം, ടിംഗ്‌വോംങ് ആൻഡ് കുസോങ് ഗ്രാമങ്ങള്‍, മനോഹരമായ കെയ്‌ഷോങ് താഴ്‍‍വര എന്നിവ അവയില്‍ ചിലതാണ്.സംസ്ഥാന തലസ്ഥാനമായ ഗാങ്‌ടോക്കിൽനിന്ന് 70 കിലോമീറ്റർ അകലെയാണ് സോംഗു. റോഡ് മാർഗം എളുപ്പത്തിൽ എത്തിച്ചേരാം. സോംഗുവിലേക്ക് പ്രവേശിക്കാൻ സിക്കിം സർക്കാരിന്‍റെ അനുമതി ആവശ്യമാണ്. ഗാംഗ്‌ടോക്കിലെ ടൂറിസം ഓഫിസിൽനിന്നോ ഡൽഹിയിൽനിന്നോ അനുമതി വാങ്ങാം. ടൂർ ഓപ്പറേറ്റർമാർക്ക് സിക്കിമിൽ എത്തുന്നതിന് മുമ്പ് പെർമിറ്റുകൾ ക്രമീകരിക്കാം.

 

Advertisment