Advertisment

പത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിലേക്ക് യാത്രാവിലക്ക്.

New Update

മസ്കറ്റ്: പത്ത് രാജ്യങ്ങളിൽ നിന്ന് നേരിട്ട് വരുന്നവർക്ക് ഒമാൻ വിലക്കേർപ്പെടുത്തി. ഈ വ്യാഴാഴ്ച മുതലായിരിക്കും വിലക്ക് പ്രാബല്യത്തിൽ വരിക. സുഡാൻ, ലെബനാൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, നൈജീരിയ, താൻസാനിയ, ഘാന, ഗിനിയ, സിയറലിയോൺ, എത്യോപ്യ എന്നീ രാജ്യങ്ങളിൽ നിന്ന് നേരിട്ട് വരുനതിനാണു വിലക്ക്.

publive-image

ഒമാനിൽ പ്രവേശിക്കുന്നതിന്റെ മുമ്പ് 14 ദിവസങ്ങൾക്കുള്ളിൽ ഈ വിലക്കേർപ്പെടുത്തിയ 10 രാജ്യങ്ങളിലൂടെ വരുന്ന മറ്റു രാജ്യക്കാർക്കും വിലക്ക് ബാധകമാകും. ഫെബ്രുവരി 25 മുതൽ 15 ദിവസത്തേക്കായിരിക്കും പ്രവേശന വിലക്ക് നിലവിൽ വരിക.

Advertisment