ന്യൂ​ഡ​ല്‍​ഹി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റി​യ തീ​രു​മാ​ന​ത്തി​ന് എ​തി​രാ​യ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി നീ​ട്ടി.
ര​ണ്ട് ആ​ഴ്ച ക​ഴി​ഞ്ഞ് പ​രി​ഗ​ണി​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്​ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ആ​ണ് അ​റി​യി​ച്ച​ത്.വി​മാ​ന​ത്താ​വ​ള കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളും ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് പ​രി​ഗ​ണി​ക്കും.
വി​മാ​ന​ത്താ​വ​ള കൈ​മാ​റ്റം ചോ​ദ്യം ചെ​യ്ത് ന​വം​ബ​റി​ലാ​ണ് സു​പ്രീം​കോ​ട​തി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്.