Advertisment

ടിവിഎസ് മോട്ടോർ കമ്പനിയുടെ ബിഎസ് 6 നിലവാരത്തിലുള്ള സെസ്റ്റ് 110 സ്‌കൂട്ടറും വിക്ടർ കമ്മ്യൂട്ടർ മോട്ടോർസൈക്കിളും ഉടന്‍ ഇന്ത്യൻ വിപണിയിലെത്തും!

New Update

രാജ്യത്തെ ആഭ്യന്തര ഇരുചക്ര നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടിവിഎസ് മോട്ടോർ കമ്പനിയുടെ ബിഎസ് 6 നിലവാരത്തിലുള്ള സെസ്റ്റ് 110 സ്‌കൂട്ടറും വിക്ടർ കമ്മ്യൂട്ടർ മോട്ടോർസൈക്കിളും ഉടന്‍ ഇന്ത്യൻ വിപണിയിലെത്തും. കമ്പനി അടുത്തിടെ ബിഎസ് 6 നിലവാരത്തിലുള്ള മോട്ടോർസൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ഇതോടൊപ്പം തന്നെ അത് വാഹനങ്ങളുടെ വില വിവരങ്ങളും നൽകിയിരുന്നു.

Advertisment

publive-image

ഉടൻ തന്നെബി‌എസ് 6 നിലവാരത്തിലുള്ള സെസ്റ്റ് 110 ഇതിനകം കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, എന്നാൽ വിക്ടറിന്റെ ബി‌എസ് 4 മോഡൽ തന്നെയാണ് നൽകിയിട്ടുള്ളത്.

സെസ്റ്റ് 110 ന്റെ പുതുക്കിയ മോഡൽ ഹിമാലയൻ ഹൈസ്, മാറ്റ് സീരീസ് എന്നീ രണ്ട് പതിപ്പുകളിൽ ലഭ്യമാകും. വാഹനത്തിന്റെ രൂപകൽപ്പനയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല. . 109 സിസി എഞ്ചിൻ ബിഎസ് 6-എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള മെക്കാനിക്കൽ അപ്ഡേഷനുകൾ പാലിക്കുന്ന തോടെ പവറിൽ നേരിയ ഇടിവ് ഉണ്ടാവാൻ സാധ്യതയുണ്ട്. 7,500 ആർപിഎമ്മിൽ 7.8 ബിഎച്ച്പി കരുത്തും 5,500 ആർപിഎമ്മിൽ 8.4 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ബിഎസ് 4 മോഡലിനു സാധിച്ചിരുന്നു.

ബിഎസ് 6 വിക്ടറും ബിഎസ് 4 മോട്ടോർസൈക്കിളിന്റെ സ്റ്റൈലിംഗ് നിലനിർത്താൻ തന്നെയാണ് സാധ്യത. ടി‌വി‌എസിന് ഇതിനകം തന്നെ ബി‌എസ് 6 നിലവാരത്തിലുള്ള 110 സിസി എഞ്ചിൻ ഉണ്ട്, അത് നിലവിൽ സ്റ്റാർ സിറ്റി +, സ്‌പോർട്ട്, റേഡിയൻ എന്നിവയുടെ ഏറ്റവും പുതിയ മോഡലുകളിൽ നൽകിയിട്ടുള്ളതാണ്. ബി‌എസ് 6 109.7 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ 7,350 ആർ‌പി‌എമ്മിൽ 8.08 ബിഎച്ച്പി പവർ, 4,500 ആർ‌പി‌എമ്മിൽ 8.4 എൻ‌എം ടോർക്ക് നൽകുന്നു. വിക്ടർ ബിഎസ് 6 ൽ ഇതേ എൻജിൻ തന്നെയായിരിക്കും നൽകാൻ സാധ്യത.

സെസ്റ്റ് 110, വിക്ടർ എന്നിവയുടെ അപ്‌ഡേറ്റ് ചെയ്ത വേരിയന്റുകൾക്ക്‌ ബിഎസ് 4 മോഡലുകളെകാൾ അല്പം വില കൂടുതലായിരിക്കും. സെസ്റ്റ് 110 ബിഎസ് 4ന് 52,525 രൂപയും വിക്ടർ ബിഎസ് 4 ന് 54,042 രൂപയും ആയിരുന്നു എക്‌സ്‌ഷോറൂം വില .

business news tvs motor
Advertisment