സ്‌ഫോടക വസ്തുക്കളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് മലയാളികള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍

New Update

publive-image

Advertisment

ലക്‌നൗ: സ്‌ഫോടക വസ്തുക്കളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് മലയാളികള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരുടെ പക്കൽനിന്നും സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ആയുധങ്ങളും മറ്റും പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ സംഘം ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് പൊലീസ് പറഞ്ഞത്. ഇവർ ചില ഹിന്ദു സംഘടനാ നേതാക്കളെയും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നെന്നും എഡിജി പ്രശാന്ത് കുമാർ അറിയിച്ചു.

Advertisment