Advertisment

യുഎഇയില്‍ 24 മണിക്കൂറിനുള്ളില്‍ 3452 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഇന്ന് 14 മരണം, 3570 പേര്‍ രോഗമുക്തരായി.

New Update

അബൂദാബി: യുഎഇയില്‍ 3452 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3570 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ 14 കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Advertisment

publive-image

1,85,502 കോവിഡ് പരിശോധനകളാണ് പുതിയതായി രാജ്യത്ത് നടത്തിയത്. ഇതുവരെ 2.86 കോടിയിലധികം കോവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിക്കഴിഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 3,58,583 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരില്‍ 3,43,935 പേരാണ് ഇതിനോടകം രോഗമുക്തരായത്. ഇതുവരെ 1,055 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 13,593 കോവിഡ് രോഗികള്‍ രാജ്യത്തുണ്ട്.

Advertisment