Advertisment

മകന്റെ വിവാഹത്തിന് അവധി ലഭിച്ചില്ല; സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹൃദയം പൊട്ടി മരിച്ചു; മരിക്കുന്നതിന് മുമ്പ് പൊട്ടിക്കരയുന്നത് കണ്ടിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍

New Update

publive-image

Advertisment

ജയ്പുര്‍: ദുഖകരമായ വാർത്തയാണ് രാജസ്ഥാനിൽനിന്നും വന്നിരിക്കുന്നത്. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ ഉച്ചാൻ (Uchan ) പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ( TI ) ഹോഷിയാർ സിംഗ് (Hoshiar Singh) ഇന്ന് രാവിലെ ഭരത്പൂർ ആശുപത്രിയിൽ മരണമടഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്.

ഈ മാസം 16 ന് അദ്ദേഹത്തിൻ്റെ മകന്റെ വിവാഹനിശ്ചയമായിരുന്നു. 25 നാണ് വിവാഹം. ഈ മാസം 14 മുതൽ ഡിസംബർ 7 വരെ അദ്ദേഹം അവധിക്കപേക്ഷിച്ചിരുന്നെങ്കിലും അവിടെ ശക്തമായി തുടരുന്ന ഗുജ്ജർ സമര പ്രക്ഷോഭം മൂലം അവധി നിഷേധിക്കപ്പെടുകയായിരുന്നെന്നു പറയുന്നു.

ഇന്നലെ രാത്രിയിലും സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോഷിയാർ സിംഗ് മകന്റെ വിവാഹത്തിന് അവധി ലഭിക്കാത്ത കാരണത്താൽ പലതവണ പൊട്ടിക്കരയുന്നത് പോലീസുകാർ കണ്ടിരുന്നു. രാജസ്ഥാ നിലെ ടോങ്ക് ജില്ലയിലെ പൈതൃകഗ്രാമത്തിൽ മകന്റെ വിവാഹത്തിന് പങ്കെടുക്കാൻ അനുമതി ലഭിക്കാ ത്തതുമൂലം കുറച്ചുദിവസമായി അദ്ദേഹം ദുഖിതനായിരുന്നെന്ന് സഹപ്രവർത്തകർ വിലയിരുത്തുന്നു.

വിഷാദരോഗത്തിനടിമയായി മാറിയ അദ്ദേഹം തൻ്റെ ഓഫീസിലിരുന്ന് പലതവണ പൊട്ടിക്കരയാറു മുണ്ടായിരുന്നു. ഇന്നലെ അർദ്ധരാത്രി ആരോഗ്യനില വഷളായ അദ്ദേഹത്തെ ഉച്ചാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതുമൂലം ഭരത്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ഗുജ്ജറുകളുടെ പ്രക്ഷോഭം മൂലം പോലീസുകാരുടെ അവധിയെല്ലാം സർക്കാർ നിരോധിച്ചിരിക്കുകയാണ്. എന്നാൽ ഹോഷിയാർ സിംഗിന് അവധി അനുവദിച്ചിരുന്നെന്നും അദ്ദേഹം കോവിഡ് ബാധിച്ചാണ് മരിച്ചതെന്നുമുള്ള വിശദീകരണവുമായി ഭരത്പൂരിലെ താൽക്കാലിക എസ്.പി മൂൽസിംഗ് റാണ ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ്.

എസ് .പി യുടെ അവകാശവാദം അപ്പാടെ തള്ളിക്കളയുകയാണ് ഉച്ചാൻ പോലീസ് ഉദ്യോഗസ്ഥർ. അവധി അനുവദിക്കാത്ത ദുഃഖം താങ്ങാനാകാതെ ഹോഷിയാർ സിംഗ് ഹൃദയം പൊട്ടിയാണ് മരിച്ചതെന്ന ഉറച്ച നിലപാടിലാണ് അവർ.

Advertisment