Advertisment

ഇസ്‌ലാമിനായി പ്രത്യേക സംവരണം പരിഗണനയിലില്ല: ഉദ്ധവ് താക്കറെ

New Update

മുംബൈ: ഇസ്‌ലാം വിഭാഗത്തിനു വേണ്ടി പ്രത്യേക സംവരണം പരിഗണനയിലില്ലെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

Advertisment

publive-image

ഇസ്ലാം വിഭാഗത്തിന് വിദ്യാഭ്യാസ മേഖലയില്‍ 5 ശതമാനം സംവരണം നല്‍കുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക്ക് വ്യക്തമാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തെ തിരുത്തി മുഖ്യമന്ത്രി രംഗത്തെത്തിയത്.

ഇസ്‌ലാം വിഭാഗത്തില്‍പെട്ടവര്‍ക്കു സംവരണം നല്‍കുന്ന കാര്യത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന് എന്‍.സി.പി നേതാവും മന്ത്രിയുമായ നവാബ് മാലിക്ക് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇസ്‌ലാം സംവരണത്തിനായി പ്രമേയങ്ങളൊന്നും മുന്നില്‍ വന്നിട്ടില്ലെന്നും ഉദ്ധവ് താക്കറെ സ്ഥിരീകരിച്ചു. അങ്ങനെ നിര്‍ദേശങ്ങള്‍ വന്നാല്‍ അതു പരിശോധിക്കും- മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തില്‍ ബഹളമുണ്ടാക്കുകയും കരയുകയും ചെയ്യുന്ന സ്വഭാവം ബി.ജെ.പി ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നമുണ്ടാക്കുന്നവര്‍ ഊര്‍ജം സംരക്ഷിച്ചു വിഷയം ചര്‍ച്ചയാക്കുമ്പോള്‍ പ്രതിഷേധിക്കണം. ഇസ്‌ലാം സംവരണത്തില്‍ ശിവസേനയും നിലപാട് എടുത്തിട്ടില്ല. പ്രമേയം വരുകയാണെങ്കില്‍ കാര്യങ്ങള്‍ അപ്പോള്‍ നോക്കാം. സംവരണം നിയമപരമായി നിലനില്‍ക്കുമോ എന്നു പരിശോധിച്ചായിരിക്കും തീരുമാനമെന്നും ഉദ്ധവ് പറഞ്ഞു.

ഭാര്യ രശ്മി താക്കറെ ശിവസേന മുഖപത്രമായ സാമ്‌നയുടെ എഡിറ്ററായെന്നു കരുതി അതിന്റെ ഭാഷ മാറില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സാമ്‌ന, ശിവസേന, താക്കറെ ഈ മൂന്നും വേര്‍പെടില്ല. ഞങ്ങള്‍ ഒരു കുടുംബമാണ്.

മുഖപത്രത്തിന്റെ എഡിറ്റോറിയല്‍ ചുമതല സഞ്ജയ് റാവുത്തിന് തന്നെയായിരിക്കും. മാര്‍ച്ച് ഏഴിന് അയോധ്യ സന്ദര്‍ശിക്കും. ദൈവത്തെ കാണാനാണു പോകുന്നത്. അതില്‍ രാഷ്ട്രീയമൊന്നുമില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

maharashtra islam udhav takkare
Advertisment