Advertisment

യു.കെ. പ്രതിരോധ മന്ത്രാലയത്തിന്റെ രഹസ്യ രേഖകള്‍ ബസ് സ്റ്റോപ്പില്‍; അന്വേഷണം ആരംഭിച്ചു

New Update

publive-image

Advertisment

ലണ്ടൻ: പ്രതിരോധ മന്ത്രാലയത്തിലെ രഹസ്യരേഖകൾ ദക്ഷിണ ഇംഗ്ലണ്ടിലെ കെന്റിലുള്ള ബസ് സ്റ്റോപ്പിൽ കണ്ടെത്തിയതിനെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ബ്രിട്ടിഷ് സർക്കാർ. കഴിഞ്ഞ ആഴ്ചയാണ് രേഖകൾ നഷ്ടപ്പെട്ടതെന്ന് ഒരു ജീവനക്കാരൻ അറിയിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതാണ് കെന്റിലെ ഒരു ബസ് സ്റ്റോപ്പിന് പിന്നില്‍ കണ്ടെത്തിയതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ക്രിമിയയുടെ തീരത്തുകൂടി യുദ്ധക്കപ്പലായ എച്ച്എംഎസ് ഡിഫെന്‍ഡര്‍ കടന്നുപോയതിനോടുള്ള റഷ്യന്‍ പ്രതികരണമാണ് രേഖകളില്‍ ഒന്നിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് നേതൃത്വത്തിലുള്ള നാറ്റോയുടെ പ്രവര്‍ത്തനം ഈ വര്‍ഷം അവസാനിക്കുന്നതോടെ അഫ്ഗാനിസ്ഥാനിലെ യുകെയുടെ സൈനിക സാന്നിധ്യത്തിനുള്ള പദ്ധതികളാണ് മറ്റൊന്നിലുള്ളത്.

അജ്ഞാതനായ വ്യക്തിയാണ് 50 പേജുള്ള രേഖകൾ കെന്റിലെ ബസ് സ്റ്റോപ്പിൽ കണ്ടെത്തിയത്. രേഖകളുടെ പ്രധാന്യം മനസിലാക്കിയ അയാള്‍ ഇക്കാര്യം ബിബിസിയെ അറിയിക്കുകയായിരുന്നു.

bus stop uk defence
Advertisment