Advertisment

ജോലിക്കിടയില്‍ ഇടവേളയില്‍ റെസ്റ്റ് റൂമില്‍ ഇരിക്കുബോള്‍ ഹൃദയാഘാതം; യുകെയില്‍ 46കാരനായ മലയാളി നഴ്‌സ് മരിച്ചു

New Update

ഷ്രൂസ്‌ബെറി: ജോലിക്കിടയില്‍ ഇടവേളയില്‍ റെസ്റ്റ് റൂമില്‍ ഇരിക്കുബോള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് യുകെയില്‍ മലയാളി നഴ്‌സ് മരിച്ചു. മൂവാറ്റുപുഴ തൃക്കളത്തൂര്‍ പുന്നൊപ്പടി കരിയന്‍ചേരില്‍ ഷാജി മാത്യൂ (46) ആണ് മരിച്ചത്.

Advertisment

publive-image

വെള്ളിയാഴ്ച അടുത്തുള്ള നഴ്‌സിങ് ഹോമില്‍ ജോലിക്കെത്തിയതായിരുന്നു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ സിപിആര്‍ കൊടുക്കുകയും ആംബുലന്‍സ് സംഘം എത്തുകയും ചെയ്തു. എന്നാല്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചു.

ഒന്നര വര്‍ഷം മുമ്പാണ് ഷാജി കുടുംബത്തോടൊപ്പം യുകെയില്‍ എത്തിയത്. ഷ്രൂസ്‌ബെറി ഹോസ്പിറ്റലിലെ തീയേറ്റര്‍ നഴ്‌സ് ആണ് .

ഭാര്യ: ജൂബി. മക്കള്‍: നെവിന്‍ ഷാജി, കെവിന്‍ ഷാജി

Advertisment